വനിതാമതിലില്‍ എന്‍.എസ് എസിനെ തിരുത്തി ഗണേഷ്‌കുമാര്‍ രംഗത്ത് . നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സംസ്ഥാനസര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന വനിതാമതില്‍ ആര്‍ക്കും എതിരല്ല . വനിതാമതിലിന് ജാതിയും മതവുമില്ലയെന്ന് കെ.ബി ഗണേഷ്‌കുമാര്‍ പറയുന്നു .
ഇടതുപക്ഷ ജനപ്രതിനിധിയായിട്ടാണ് താന്‍ വനിതാമതിലില്‍ സഹകരിക്കുന്നത് . തുടര്‍ന്നും സജീവമായി വനിതാമതിലിനോട് സഹകരിക്കുമെന്നും ഗണേഷ്‌കുമാര്‍ വ്യക്തമാക്കി . വനിതാമതിലിന്റെ പത്തനാപുരം നിയോജനമണ്ഡലം മുഖ്യ സംഘാടകനാണ് ഗണേഷ്കുമാര്‍ .
Discussion about this post