ചെന്നൈ: 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം മല്‍സരിക്കുമെന്ന് കമല്ഹാസന്. തുറന്ന മനസുള്ള പാര്‍ട്ടികളുമായി തെരഞ്ഞെടുപ്പില്‍ സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനായി കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. തമിഴ് സംസ്കാരത്തെ മാറ്റാന്‍ ശ്രമിക്കുന്ന പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കില്ലെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു.തമിഴ്നാടിന്റെ വികസനമായിരിക്കും മക്കള്‍ നീതി മയ്യം തെരഞ്ഞെടുപ്പില്‍ മുഖ്യ പ്രചാരണായുധമാക്കുകയെന്നും കമല്‍ പറഞ്ഞു.
നേരത്തെ തമിഴ്നാട്ടിലെ 20 നിയമസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ മക്കള്‍ നീതി മയ്യം തയാറാണെന്ന് കമല്ഹാസന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലോക്സഭ തെരഞ്ഞെടുപ്പിലും മല്‍സരിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
എ.ഐ.എ.ഡി.എം.കെയുടെ കടുത്ത വിമര്‍ശകനായ കമല്‍ സ്റ്റര്‍ലൈറ്റ് പ്ലാന്റിലുള്പ്പടെ സര്‍ക്കാറിനെതിരെ രംഗത്തെത്തിയിരുന്നു. രജനിയുടെ പാര്‍ട്ടിയുമായി സഹകരിക്കുന്നതിലും നിലപാട് വ്യക്തമല്ല.
Discussion about this post