സര്‍ക്കാരിന്റെ വനിതാ മതിലിനെതിരെ മുന്‍ ഡിജിപി സെന്‍കുമാര്‍ . മതില്‍ക്കെട്ടാന്‍ വരുന്നവര്‍ രണ്ടു സിമന്റ് കട്ടകള്‍ കൂടി വന്നാല്‍ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീടുവെച്ച് നല്‍കാമായിരുന്നെന്ന് സെന്‍കുമാര്‍ പറഞ്ഞു .
മനുഷ്യരിലെ മനസ്സിലെ മതിലുകള്‍ തകര്‍ത്തെറിഞ്ഞിട്ടാണ് നവോത്ഥാന നായകര്‍ നവോത്ഥാനം സാധ്യമാക്കിയത് . മതിലുകള്‍ മനുഷ്യരെ ഭിന്നിപ്പിക്കാന്‍ മാത്രമേ ഉതകുകയുള്ളൂ .
താനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു . പിന്നീടാണ് ആലോചിച്ചത് അതിന് യോഗ്യമായ സര്‍ക്കാര്‍ അല്ല കേരളത്തിലേതെന്ന് .
കേരളത്തിലെ പൂജാരിമാരുടെ അടിവസ്ത്രം പരിശോധിക്കാന്‍ വേണ്ടി മാത്രം ഒരു മന്ത്രിയുണ്ട് . എന്നാല്‍ പ്രളയബാധിതരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ ആരുമില്ലെന്നും അദ്ദേഹം പറഞ്ഞു .
Discussion about this post