ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ നെയ്യാറ്റിന്‍കര സനല്‍കുമാര്‍ ആക്ഷന്‍ കൗണ്‍സില്‍ കരിങ്കൊടി പ്രതിഷേധം നടത്തി. സെക്രട്ടറിയേറ്റ് സമീപം കടകംപള്ളി പങ്കെടുക്കേണ്ടിയിരുന്ന പരിപാടിക്ക് സമീപത്ത് വെച്ചായിരുന്നു ആക്ഷന്‍ കൗണ്‍സിലന്റെ പ്രതിഷേധം.
സെക്രട്ടറിയേറ്റിന് മുന്നില്‍ നിര്‍മ്മിച്ച വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനത്തിനായിരുന്നു കടകംപള്ളി സുരേന്ദ്രന്‍ വരേണ്ടിയിരുന്നത്. ചടങ്ങ് നടക്കുന്ന സ്ഥലത്തിന്റെ തൊട്ടടുത്ത സമരപ്പന്തലില്‍ നിന്നും ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ മുദ്രാവാക്യങ്ങള്‍ വിളിക്കാനും കരിങ്കൊടി കാണിക്കാനും തുടങ്ങിയിരുന്നു. ഇതേത്തുടര്‍ന്ന് മന്ത്രി പരിപാടിയില്‍ പങ്കെടുത്തേക്കില്ലായെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു.
Discussion about this post