മുന്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്ജിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് ആന്റണി രാജു. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ പിസി ജോര്‍ജ്ജ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് ആന്റണി രാജു ആരോപിച്ചു.
പാര്‍ട്ടിക്കും മുന്നണിക്കും എതിരായ പ്രവര്‍ത്തനങ്ങള്‍ക്കാണ് പിസി ജോര്‍ജ്ജ് നേതൃത്വം നല്‍കുന്നത്. ജോര്‍ജ്ജിനെ പുറത്താക്കുന്നത് ഞായറാഴ്ച ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റി ആലോചിക്കുമെന്നും ആന്റണി രാജു പറഞ്ഞു.
നേരത്തെ പി.സി ജോര്‍ജ്ജിനെ പാര്‍ട്ടില്‍ നിന്ന് പുറത്താക്കില്ലെന്ന നിലപാടിലായിരുന്നു കേരള കോണ്‍ഗ്രസ് എം. ജോര്‍ജ്ജ് പുതിയ പാര്‍ട്ടി രൂപീകരിച്ചാല്‍ കൂറ് മാറ്റനിരോധനനിയമപ്രകാരം അദ്ദേഹത്തിന് അയോഗ്യത വരുമെന്ന സാഹചര്യത്തിലായിരുന്നു കേരള കോണ്‍ഗ്രസ് എമ്മിന്റെ തീരുമാനം. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കട്ടെ എന്ന നിലപാടാണ് പി.സി ജോര്‍ജ്ജ് സ്വീകരിച്ചിരുന്നത്. മുന്നണി സംവിധാനത്തിനെതിരെ വളരെ ശക്തമായി രംഗത്തെത്തിയിട്ടും., മുഖ്യമന്ത്രിയെയും പാര്‍ട്ടി ചെയര്മാന് മാണിയെ വരെയും പരസ്യമായി വിമര്‍ശിച്ചിട്ടും ജോര്‍ജ്ജിനെതിരെ നടപടി സ്വീകരിക്കാന്‍ പാര്‍ട്ടിയ്ക്ക് കഴിഞ്ഞിരുന്നില്ല.
മുന്നണിയ്ക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി അരുവിക്കരയില്‍ പ്രചാരണത്തിനിറങ്ങിയ സാഹചര്യത്തില്‍ ഇനി നടപടി വൈകുന്നതില്‍ അര്‍ത്ഥമില്ലെന്ന വാദമാണ് ആന്റണി രാജുവിനെ പോലുള്ള നേതാക്കള്‍ ഉയര്‍ത്തുന്നത്.
Discussion about this post