കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസമാകുന്നതിന് മുന്‍പ് തന്നെ വിമാനത്താവളത്തിലൂടെ സ്വര്‍ണ്ണം കടത്താന്‍ ശ്രമം. രണ്ട് കിലോ സ്വര്‍ണ്ണമാണ് കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ പിണറായി സ്വദേശി മുഹമ്മദ് ഷാന്‍ പിടിയിലായിട്ടുണ്ട്. ഡി.ആര്.ഐ ആണ് ഇയാളെ പിടികൂടിയത്.
അബുദാബിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ വന്ന മുഹമ്മദ് ഷാനെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഉണ്ണിയപ്പം ഉണ്ടാക്കാനുള്ള ഇലക്ട്രിക് അപ്പച്ചട്ടിയുടെ ഹീറ്റര്‍ കോയിലിലും പ്ലേറ്റിലുമായായിരുന്നു സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. മുഹമ്മദ് ഷാനെ കസ്റ്റഡിയില്‍ എടുത്തതിന് ശേഷം ചോദ്യം ചെയ്ത് വരികയാണ്. വിമാനത്താവളത്തില്‍ മുഹമ്മദ് ഷാനെ കാത്ത് കാറിലുണ്ടായിരുന്നു ആള്‍ക്കാരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Discussion about this post