എല്‍.ഡി.എഫ് മുന്നണിയ്ക്കൊപ്പം ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് (ബി) വനിതാ മതിലിനൊപ്പമെന്ന് ചെയര്മാന് ആര്.ബാലകൃഷ്ണപിള്ള വ്യക്തമാക്കി. പാര്‍ട്ടിയുടെ നിലപാട് ഇടതുമുന്നണിയുടെ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി അയ്യപ്പജ്യോതിയ്ക്കൊപ്പമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം താന്‍ ഒരു എന്‍.എസ്.എസ് അംഗമാണെന്നും രാഷ്ട്രീയ നിലപാട് പാര്‍ട്ടിയുടേതാണെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫ് സമരങ്ങളില്‍ ഇനി മുതല്‍ പാര്‍ട്ടി ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇത് കൂടാതെ താന്‍ മന്ത്രി പദവി ആവശ്യപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് നാല് പാര്ട്ടികളായുരന്നു ഇടത് മുന്നണിയിലേക്ക് വന്നത്. ലോക് താന്ത്രിക് ജനതാദള്‍, കേരള കോണ്‍ഗ്രസ് (ബി), ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐ.എന്‍.എല്‍ എന്നീ പാര്‍ട്ടികളാണ് എല്‍.ഡി.എഫ് മുന്നണിയില്‍ ചേര്‍ന്നിരിക്കുന്നത്.
Discussion about this post