ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചുകൊണ്ട് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ ബി.ജെ.പി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തില്‍ പങ്കെടുക്കുന്ന ശോഭാ സുരേന്ദ്രന്റെ ആരോഗ്യ നില മോശമാകുന്നു. ശോഭാ സുരേന്ദ്രന് നിരാഹാരമനുഷ്ഠിച്ച് തുടങ്ങിയിട്ട് എട്ട് ദിവസമായി. ശോഭാ സുരേന്ദ്രന്റെ ആരോഗ്യ നില മോശമാകുന്നുവെന്നും ആശുപത്രിയിലേക്ക് മാറ്റണമെന്നും ഡോക്ടര്‍മാര്‍ ഉപദേശം നല്കി.
എന്നാല്‍ വിജയം കാണുന്നത് വരെ നിരാഹാര സമരത്തില്‍ നിന്നും പിന്മാറില്ലെന്ന് ശോഭാ സുരേന്ദ്രന് വ്യക്തമാക്കി. ബി.ജെ.പി നേതാക്കളായ വി.കെ.സജീവന്, രേണു സുരേഷ്, ഒ.രാജഗോപാല്‍, എന്‍.സുന്ദരേശന് നായര്‍, എന്നിവര്‍ ഇതിനോടകം സമരപ്പന്തല്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
Discussion about this post