അമേരിക്കയില്‍ ഇന്ത്യന്‍ വംശജനായ പോലീസ് ഓഫീസര്‍ അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് മരിച്ചു . റൊണില് സിംഗ് ആണ് മരിച്ചത് . ക്രിസ്തുമസ് രാവിലെ പുലര്‍ച്ചെ ഒരുമണിയോടെ ഓവര്‍ടൈം ഡ്യൂട്ടിയില്‍ ഇരിക്കവേയാണ് റൊണാലിന് നേരെ ആക്രമണമുണ്ടായത് .
വാഹനം നിറുത്തി പരിശോധിക്കുന്ന സമയത്തായിരുന്നു വെടിവെയ്പ്പ് . ന്യൂമാന്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ ഓഫീസര്‍ ആയിരുന്നു റൊണില് . കൊലയാളി എന്ന് സംശയിക്കുന്ന ആളുടെയും അയാള്‍ എത്തിയ വാഹനത്തിന്റെയും സിസിടിവി ദൃശ്യം പോലീസ് പുറത്ത് വിട്ടിട്ടുണ്ട് .
ഏഴുവര്‍ഷം മുന്‍പാണ് റൊണില് ന്യൂമാന്‍ പോലീസ് വിഭാഗത്തില്‍ സേവനമാരംഭിച്ചത് . ഭാര്യ അനാമികയ്ക്കും അഞ്ചുമാസം പ്രായമുള്ള മകനുമൊപ്പമാണ് അമേരിക്കയില്‍ താമസിച്ചിരുന്നത് .
റൊണില് സിംഗിനോടുള്ള ആദരസൂചകമായി യു.എസ് ദേശീയപതാക കാലിഫോര്‍ണിയ ഗവര്‍ണറുടെ ഓഫീസില്‍ താഴ്ത്തിക്കെട്ടി .
Discussion about this post