കണ്ണൂര്‍ അമ്പായത്തോടില്‍ ഇന്നലെ തോക്കേന്തി പ്രകടനം നടത്തിയ മാവോയിസ്റ്റുകളെ പോലീസ് തിരിച്ചറിഞ്ഞു. പോലീസ് വര്‍ഷങ്ങളായി തിരയുന്ന മാവോയിസ്റ്റ് നേതാവ് സി.പി.മൊയ്തീന് നേതൃത്വം നല്കിയ സംഘമാണ് പ്രകടനം നടത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.
ഇന്നലെ കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തില്‍ നിന്നുമായിരുന്നു മാവോയിസ്റ്റ് സംഘം ഇറങ്ങി വന്നത്. നാല് പേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഇവര്‍ സമീപത്തെ കടയില്‍ നി്നും അരിയും മറ്റ് സാധനങ്ങളും വാങ്ങിയതിന് സേഷം ചില പോസ്റ്ററുകള്‍ പതിച്ചതിന് ശേഷം തിരിച്ച് കാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇവര്‍ വനിതാ മതിലിനെതിരെയായിരുന്നു പോസ്റ്ററുകള്‍ ഒട്ടിച്ചത്. പോസ്റ്ററുകള്‍ക്ക് പുറമെ ലഘുലേഖകളും ഇവര്‍ പ്രദേശവാസികള്‍ക്ക് നല്‍കിയിരുന്നു.
സംഘത്തില്‍ ഒരു വനിതയടക്കം നാല് പേരാണ് ഉണ്ടായിരുന്നു. രാമു, കീര്‍ത്തി എന്ന കവിത എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു എന്നും പൊലീസ് പറയുന്നു. മലയാളത്തിലായിരുന്നു ഇവര്‍ സംസാരിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.
Discussion about this post