സി.ബി.ഐ തലപ്പത്തേക്ക് പരിഗണിക്കപ്പെടുന്നവരുടെ പട്ടികയില്‍ കേരളാ ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ പേരുമുള്‍പ്പെടുന്നു. 1983, 1984, 1985 ബാച്ചുകളിലെ ഏറ്റവും മുതിര്‍ന്ന് ഐ.പി.എസ് ഓഫീസര്‍മാരെയാണ് സി.ബി.ഐ തലപ്പത്തേക്ക് പരിഗണിക്കുന്നത്. ഇതില്‍ 17 പേരുടെ പേരടങ്ങുന്ന പട്ടികയാണ് ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയിരിക്കുന്നത്.
34 പേരടങ്ങുന്ന പട്ടികയില്‍ നിന്നുമാണ് 17 പേരടങ്ങുന്ന ലിസ്റ്റ് തയ്യാറാക്കിയത്. എന്‍.ഐ.എയിലെ ബെഹറയുടെ പ്രവര്‍ത്തനം മൂലമാണ് ബെഹറയെ പരിഗണിച്ചിരിക്കുന്നത്. ബെഹറയെ കൂടാതെ ഉത്തര്‍ പ്രദേശ് ഡി.ജി.പി ഒ.പി.സിംഗ്, മധ്യപ്രദേശ് ആഭ്യന്ത്ര മന്ത്രാലയ പ്രത്യേക സെക്രട്ടറി റിനാ മിത്ര, സി.ആര്.പി.എഫ് ഡയറക്ടര്‍ രാജീവ് റായ് ഭട്ട്നഗര്‍, എന്‍.ഐ.എ മേധാവി വൈ.സി.മോദി എന്നിവരുടെ പേരും പട്ടികയിലുണ്ട്.
പ്രധാനമന്ത്രി ചെയര്‍പേഴ്സണാകുന്ന കമ്മിറ്റിയായിരിക്കും സി.ബി.ഐ തലവനെ ലിസ്റ്റില്‍ നിന്നും തിരഞ്ഞെടുക്കുക. സുപ്രീം കോടതി ചീഫ് ജസ്റ്റിസും പ്രതിപക്ഷ നേതാവും ഈ കമ്മിറ്റിയില്‍ അംഗമായിരിക്കും.
Discussion about this post