വനിതാ മതില് പദ്ധതിയെപ്പറ്റിയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നു. വനിതാ മതില് എന്തിനാണെന്ന കാര്യം ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ്.അച്യുതാനന്ദനെപ്പോലും ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രിക്കായില്ലെന്ന് അദ്ദേഹം പറഞ്ഞു. ജാതി സംഘടനകളെ കൂട്ടുപിടിച്ച് കൊണ്ട് വനിതാ മതില് കെട്ടുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു വി.എസ് അച്യുതാനന്ദന് മുന്‍പ് പറഞ്ഞിരുന്നത്. സര്‍ക്കാരിന്റെ ഈ നീക്കം പാര്‍ട്ടി നയങ്ങള്‍ക്കെതിരാണെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
അതേസമയം വനിതാ മതിലും അയ്യപ്പജ്യോതിയിലും പങ്കെടുക്കാമെന്നാണ് വനിതാ മതില് സംഘാടകര്‍ പറയുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സംഘാടകര്‍ക്കും വനിതാ മതില് എന്തിനാണെന്ന കാര്യത്തെപ്പറ്റി ഒരു ധാരണയില്ലെന്നും രമേശ് പറഞ്ഞു. ഇത് കൂടാതെ മതിലിന്റെ പേരില്‍ വ്യാപകമായ പണപ്പിരിവ് നടക്കുന്നുണ്ടെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
Discussion about this post