കമ്മ്യൂണിസ്റ്റ് നേതാക്കന്മാര്‍ക്ക് ഒളിവ് കാലത്ത് പന്തളം കൊട്ടാരത്തില്‍ നിന്നും കഴിച്ച ചോറിന്റെയും ഉപ്പിന്റെയും നന്ദിയില്ലായെന്ന് പന്തളം രാജകുടുംബാംഗം ശശികുമാര വര്‍മ്മ അഭിപ്രായപ്പെട്ടു. ഒളിവ് കാലത്ത് പന്തളം കൊട്ടാരമാണ് കമ്മ്യൂണിസ്റ്റുകാരെ പോലീസില്‍ നിന്നും രക്ഷിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അന്ന് കഴിച്ച ചോറിന്റെ നന്ദി കാണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
അര്‍ഹതയില്ലാത്തവര്‍ ഉന്നതസ്ഥാനങ്ങളില്‍ എത്തുമ്പോഴാണ് മോശം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്ത്രി എന്ന വാക്കിന്റെ ‘ത’ മാറ്റി ‘മ’ ആക്കുമ്പോള്‍ വലിയ ആളാകാമെന്ന് കരുതുന്നവരാണ് തന്ത്രി എന്ന വാക്കിനെ അശ്ലീല വാക്കായി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏതൊരു വിഷയത്തെയും രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കാലങ്ങളായി ജനങ്ങള്‍ പിന്തുടരുന്ന ആചാരങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ ചില ചിട്ടവട്ടങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും ജനങ്ങളുടെ മനസില്‍ മാറ്റത്തിനെ ഉള്‍ക്കൊള്ളാനുള്ള അനുകൂല അന്തരീക്ഷം ഒരുക്കിയെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം താന്‍ സര്‍ക്കാരില്‍നിന്നു ശമ്പളം വാങ്ങിയത് മൂലം നന്ദി കാണിക്കണമെന്ന സര്‍ക്കാരിന്റെ നിലപാടിനെയും ശശികുമാര വര്‍മ്മ തള്ളി. താന്‍ പി.എസ്.സി പരീക്ഷ ജയിച്ചാണ് സെക്രട്ടറിയേറ്റില്‍ ജോലിക്കെത്തിയതെന്നും പന്തളം കൊട്ടാരത്തിന്റെ പ്രതിനിധിയായല്ല എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post