ഡല്‍ഹിയില്‍ നിന്നും ഉത്തര്‍ പ്രദേശില്‍ നിന്നും ഐ.എസ് ബന്ധമുള്ള സംഘാംഗങ്ങളെ കസ്റ്റഡിയില്‍ എടുത്ത് നാല് ദിവസങ്ങള്‍ക്ക് ശേഷം ഡല്‍ഹിയില്‍ എന്‍.ഐ.എ വീണ്ടും റെയ്ഡ് നടത്തി. ഞായറാഴ് നടത്തിയ റെയ്ഡില്‍ അഞ്ച് പേര് അറസ്റ്റിലായിട്ടുണ്ട്. ഐ.എസിന്റെ ഹര്‍ക്കത്ത്-ഉല്-ഹര്‍ബ്-എ-ഇസ്ലാമുമായി ബന്ധമുള്ള കുറച്ച് പേരെ എന്‍.ഐ.എ ചോദ്യം ചെയ്യുകയുമുണ്ടായി.
എന്‍.ഐ.എയും പ്രത്യേക സെല്ലും ചേര്‍ന്ന് കിഴക്കന്‍ ഡല്‍ഹിയിലെ ജഫരാബാദ് പ്രദേശത്താണ് റെയ്ഡ് നടത്തിയത്. ഇവിടെ ചിലയിടങ്ങളില്‍ നിന്നും ഐ.എസിന്റെ ഫ്ളാഗുകളും വീണ്ടെടുത്തിട്ടുണ്ട്.
നാല് ദിവസം മുന്‍പ് നടന്ന റെയ്ഡില്‍ പത്ത് പേരായിരുന്നു അറസ്റ്റിലായത്. ഭീകര സംഘത്തിന്റെ തലവനായ മുഫ്തി മുഹമ്മദ് സുഹൈലിനെയും എന്‍.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. റെയ്ഡില്‍ നിരവധി ആയുധങ്ങളും എന്‍.ഐ.എ കണ്ടെത്തിയിരുന്നു. കൂടാതെ നിരവധി സിം കാര്‍ഡുകളും മൊബൈലുകളും ലാപ്ടോപ്പുകളും കണ്ടെത്തിയിരുന്നു.
Discussion about this post