കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെടിവയ്പ്പില്‍ സിഐഎസ്എഫ് ജവാന്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് സിഐഎസ്എഫ് സിഐ സീതാറാം ചൗധരിക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു. അബദ്ധത്തില്‍ വെടിപൊട്ടിയതാണ് എന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.25 സിഐഎസ്എഫ് ജവാന്മാര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിനും കേസെടുത്തിട്ടുണ്ട്.
അതേസമയം പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരായ സണ്ണിതോമസ്, അജികുമാര്‍ എന്നിവരെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അറസ്റ്റ്.
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇവരുടെ ആരോഗ്യനില മനസിലാക്കിയശേഷമാകും അറസ്റ്റ് ഉണ്ടാകുക. ഇപ്പോള്‍ കസ്റ്റഡിയിലുള്ള ഒമ്പത് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ ഇന്ന് കൊണ്ടോട്ടി കോടതിയില്‍ ഹാജരാക്കും. ഇതിനിടെ, അക്രമം അഴിച്ചുവിട്ട 100 സിഐഎസ്എഫ് ജവാന്മാരെ കൂട്ടത്തോടെ ബാംഗ്‌ളൂരിലേക്ക് സ്ഥലംമാറ്റി. അക്രമം നടന്നതിന്റെ അടുത്ത ദിവസം തന്നെയാണ് ഇവരെ സ്ഥലംമാറ്റിയത്. സിഐഎസ്എഫ് ആഭ്യന്തര അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് വ്യേമയാന മന്ത്രി അശോക് ഗജപതി രാജു അറിയിച്ചു. വ്യോമയാന മേഖലയ്ക്ക് അപമാനകരമായ സംഭവങ്ങളാണ് ഇത്. സിഐഎസ്എഫിന്റേയും എയര്‍ഫോഴ്സ് അതോറിറ്റിയുടേയും അഴിഞ്ഞാട്ടമാണ് വിമാനത്താവളത്തില്‍ നടന്നത്. സിഐഎസ്എഫിന്റെ റിപ്പോര്‍ട്ടു വന്ന ശേഷമാകും നടപടിയെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post