23 ഉത്പന്നങ്ങളുടെ ജി.എസ്.ടി കുറച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ടി.വി, മാര്‍ബിള്‍, ചെരിപ്പ്, വാക്കിംഗ് സ്റ്റിക്ക്, ഡിജിറ്റല്‍ ക്യാമറ, സിനിമാ ടിക്കറ്റ്, തുടങ്ങിയവയുടെ നിരക്ക് ഇന്ന് മുതല്‍ കുറയും. ഇത് കൂടാതെ ജന്‍ധന്‍, ബേസിക് സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് ബാങ്ക് നല്കുന്ന സേവനങ്ങള്‍ക്ക് നികുതിയും ഉണ്ടായിരിക്കില്ല.
അതേസമയം ഇന്ന് മുതല്‍ ചെക്ക് ട്രങ്കേഷന്‍ സിസ്റ്റം അനുസരിച്ച് തയ്യാറാക്കിയ സി.ടി.എസ് ചെക്കുകള്‍ മാത്രമായിരിക്കും ഉപയോഗിക്കാന്‍ സാധിക്കുക. സി.ടി.എസ് അല്ലാത്ത ചെക്കുകള്‍ ഉപയോഗിച്ച് പണം കൈമാറാന്‍ സാധിക്കില്ല. പരമ്പരാഗത ചെക്കുകള്‍ ഉള്ളവര്‍ ഉടന്‍ തന്നെ ബാങ്കുകളില്‍ ചെന്ന് ഇവ മാറ്റി സി.ടി.എസ് ചെക്കുകള്‍ വാങ്ങേണ്ടതാണ്.
2010 മുതല്‍ സി.ടി.എസ് ചെക്കുകള്‍ പ്രചാരത്തിലുണ്ടെങ്കിലും ക്ലിയറിംഗ് സംവിധാനത്തില്‍ നിന്നും പരമ്പരാഗത ചെക്കുകളെ റിസര്‍വ്വ് ബാങ്ക് ഇതുവരെ പൂര്‍ണ്ണമായും ഒഴിവാക്കിയിരുന്നില്ല.
Discussion about this post