മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ പ്രതിരോധ വിഭാഗം 111 പദ്ധതികള്‍ക്ക് പച്ചകോടി കാണിച്ചിരിക്കുന്നു. കഴിഞ്ഞ മൂന്ന് കൊല്ലങ്ങള്ക്കിടയിലാണിത്. ഈ പദ്ധതികളുടെ ആകെ തുക 1.78 ലക്ഷം കോടി രൂപയാണ്. കേന്ദ്ര മന്ത്രി സുഭാഷ് ഭാംരെയാണ് ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്.
ഇത് കൂടാതെ പ്രതിരോധ ഉപകരണങ്ങള്‍ കരസ്ഥമാക്കുന്നതിന് വേണ്ടി ഇന്ത്യന്‍ കച്ചവടക്കാരുമായി 99 കരാറുകളില്‍ ഒപ്പിട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഇവര്‍ നിശ്ചിത സമയത്തിനുള്ളില്‍ ഉപകരണങ്ങള്‍ നല്‍കണമെന്നാണ് കരാറില്‍ പറഞ്ഞിട്ടുള്ളത്. ഈ കരാറുകളുടെ ആകെ തുക 65,471.28 കോടിയാണ്.
വരും വര്‍ഷങ്ങളില്‍ പല ഹെലികോപ്റ്ററുകളും യുദ്ധവിമാനങ്ങളും മുങ്ങിക്കപ്പലുകളും മെയ്ക്ക് ഇന്‍ പദ്ധതിയുടെ കീഴില്‍ ഇന്ത്യയ്ക്ക് ലഭിക്കുന്നതായിരിക്കും.
അതേസമയം തേജസ് പദ്ധതിക്ക് കീഴില്‍ 10 തേജസ് വിമാനങ്ങള്‍ വ്യോമസേനയ്ക്ക് നല്കിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. മൊത്തത്തില്‍ 16 തേജസ് വിമാനങ്ങളാണ് നിര്‍മ്മിക്കാന്‍ പദ്ധതി. വരുന്ന മാര്‍ച്ചില്‍ ബാക്കിയുള്ള ആറ് വിമാനങ്ങളും നിര്‍മ്മിച്ച് വ്യോമസേനയ്ക്ക് നല്‍കുന്നതായിരിക്കും.
ഇത് കൂടാതെ വ്യോമസേനയിലെ 45 സ്ക്വാഡ്റണുകള്ക്ക് നല്‍കാനുള്ള ട്രെയിനര്‍ വിമാനങ്ങളുടെ നിര്‍മ്മാണം അതിന്റെ ഡിസൈനിന് അനുമതി ലഭിച്ചതിന് ശേഷം തുടങ്ങുന്നതായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post