ശബരിമലയിലെ സര്‍ക്കാര്‍ നിലപാടിനെ എതിര്‍ത്ത് എന്‍എസ്എസ് സമ്മേളനത്തില്‍ പ്രമേയം. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ പലതവണ മലക്കം മറിഞ്ഞുവെന്നും എന്‍എസ്എസ് സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയം ചോദിക്കുന്നു.
സര്‍ക്കാര്‍ കയ്യിലുണ്ടെന്നു കരുതി വിശ്വാസം തര്‍ക്കാന്‍ മുഖ്യമന്ത്രി വന്നാലും നടക്കില്ല. ആചാരവും അനാചാരവും അറിയാത്തവരാണ് നവോത്ഥാനം പഠിപ്പിക്കാന്‍ വരുന്നത്. വനിതാ മതിലിനുശേഷം കേരളം ചെകുത്താന്റെ നാടാകുമെന്നും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.
സമദൂരത്തെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്നും ജി സുകുമാരന്‍ നായര്‍ സമ്മേളനത്തില്‍ പറഞ്ഞു.
എന്‍എസ്എസിന് രാഷ്ട്രീയമില്ല. ഏത് പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിക്കാനും സംഘടനയിലെ അംഗങ്ങള്‍ക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജി സുകുമാരന്‍ നായര്‍ അവതരിപ്പിച്ച പ്രമേയം കയ്യടിയോടെയാണ് ്അംഗങ്ങള്‍ സ്വീകരിച്ചത്. സുപ്രിം കോടതി വിധി അനുകൂലമാകുമെന്നാണ് കരുതുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു
https://braveindianews.com/01/01/192314.php
ശബരിമല വിഷയത്തില്‍ പ്രതികരിച്ചത് എല്ലാവര്‍ക്കും വേണ്ടിയാണെന്ന് പറഞ്ഞ സുകുമാരന്‍ നായര്‍ വെള്ളാപ്പള്ളി നടേശനെ പ്രസംഗത്തില്‍ പരോക്ഷമായി വിമര്‍ശിച്ചു. ഒരു സമുദായേതാവ് കേന്ദ്ര പോലിസ് അകമ്പടിയില്‍ നടക്കുന്നുവെന്നായിരുന്നു ജി സുകുമാരന്‍ നായരുടെ പരിഹാസം.
സമദൂരം തുടരുമെന്നും, ശബരിമല വിഷയത്തില്‍ നിലപാട് മാറില്ലെന്നും എന്‍എസ്എസ് വ്യക്തമാക്കി.
Discussion about this post