പാക്കിസ്ഥാനിലെ ജയിലുകളിലുള്ള ഇന്ത്യന്‍ പൗരന്മാരുടെ പട്ടിക പാക്കിസ്ഥാന് പുറത്ത് വിട്ടു. കണക്കനുസരിച്ച് 537 ഇന്ത്യക്കാരാണ് പാക്കിസ്ഥാനിലെ ജയിലുകളിലുള്ളത്. ഇതില്‍ 483 പേര് മത്സ്യത്തൊഴിലാളികളാണ്. പാക്കിസ്ഥാന്റെ വിദേശ ഓഫീസാണ് കണക്കുകള്‍ പുറത്ത് വിട്ടത്.
ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ 2008ല്‍ നടത്തിയ ഉഭയകക്ഷി കരാറിന്റെ അടിസ്ഥാനത്തിലാണ് തടവുകാരുടെ വിവരങ്ങള്‍ ഇന്ത്യയ്ക്ക് കൈമാറിയത്. ഈ കരാര്‍ പ്രകാരം ഇരു രാജ്യങ്ങളും തങ്ങളുടെ രാജ്യത്തുള്ള മറുരാജ്യത്തിന്റെ തടവുകാരുടെ പട്ടിക പുറത്ത് വിടേണ്ടതാണ്. ജനുവരി ഒന്നിനും ജൂലൈ ഒന്നിനുമാണ് പട്ടിക പുറത്ത് വിടേണ്ടത്. ഇന്ത്യയും സമാനമായ പട്ടിക പുറത്ത് വിടുന്നതായിരിക്കും.
അറബിക്കടലില്‍ നിന്നും ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന് അറസ്റ്റ് ചെയ്യുന്നത് പതിവ് സംഭവമാണ്.
Discussion about this post