സര്‍ക്കാരിതര സംഘടനകള്‍ വിദേശ ഫണ്ട് സ്വീകരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നീക്കം ന്യൂനപക്ഷങ്ങള്‍ക്കെതിരാണെന്ന് കത്തോലിക്കാ സഭ. കേന്ദ്രത്തിന്റെ തീരുമാനത്തില്‍ ദുരൂഹതയുണ്ടെന്നാണ് സഭയുടെ ആരോപണം. ആശുപത്രികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ലഭിച്ചുകൊണ്ടിരിക്കുന്ന ധനസഹായം മുടങ്ങുന്നതിന് ഇത് കാരണമാകും.
നീക്കം മൂലം സേവനപ്രവര്‍ത്തനങ്ങള്‍ മുടങ്ങുമെന്നും ഇത് ആശങ്കാജനകമാണെന്നും സഭ പ്രതികരിച്ചു.. കേന്ദ്രം വിലക്കിയ 4500 സ്ഥാപനങ്ങളില്‍ 524 എണ്ണവും കേരളത്തിലാണ്. കേന്ദ്ര നീക്കത്തിനെതിരെ പ്രതികരിക്കണമെന്ന് സീറോ മലബാര്‍ സഭ അറിയിച്ചു.
Discussion about this post