ശ്രീനഗറില്‍ ഹുറിയത്ത് റാലിക്കിടെ ഐ.എസിന്റെ പതാക വീശി. നൗഹത്ത മേഖലയിലെ ജുമാമസ്ജിദിലേക്ക് നടത്തിയ റാലിയിലാണ് കറുത്ത പതാക വീശിയത്. പാകിസ്താന്‍ അനുകൂല മുദ്രാവാക്യങ്ങളും വിളിച്ചിരുന്നു. റാലിയില്‍ പങ്കെടുത്തവര്‍ പള്ളിയിലേക്കുള്ള റോഡ് ഉപരോധിക്കുകയും സമീപത്തുണ്ടായിരുന്ന സുരക്ഷാ ഭടന്മാര്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു. ഹുര്‍റിയത്ത് നേതാവ് മീര്‍വാഇസ് ഉമര്‍ ഫാറൂഖ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഈ സമയം വേദിയിലുണ്ടായിരുന്നു. നേരത്തെ റാലിയില്‍ പാകിസ്താന്റെ പതാക വീശുകയും പാക് അനുകൂല മുദ്രാവാക്യം വിളിക്കുകയും ചെയ്തത് വലിയ ചര്‍ച്ചയായിരുന്നു.
Discussion about this post