ശബരിമലയില്‍ ആചാരലംഘനം നടത്തുന്നതമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പുറത്ത്. സി.സി ടിവി ദൃശ്യങ്ങളും, മൊബൈല്‍ ദൃശ്യങ്ങളുമാണ് പുറത്ത് വന്നു. പോലിസുകാര്‍ മഫ്ത്തിയില്‍ അകമ്പടി സേവിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. ഇനി മടങ്ങാം എന്ന് പറയുന്നതും ദൃശ്യത്തിലുണ്ട്.
ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടാതെ വടക്കേ നടയില്‍ കൂടിയാണ
ഇവര്‍ നടയിലേക്ക് കയറിയത്. ദേവസ്വം ജീവനക്കാരും വിഐപികളും മാധ്യമങ്ങളും കയറുന്ന ഗേറ്റ് വഴിയാണ് ഇവരെ പോലിസ് കയറ്റിയത്. ഉന്നത് ഉദ്യോഗസ്ഥരും, സര്‍ക്കാര്‍ വൃത്തങ്ങളും അറിയാതെ യുവതികള്‍ മലകയറില്ല എന്ന് ഉറപ്പാണെന്നാണ് സര്‍ക്കാരിനെതിരെ ഉയരുന്ന പ്രതിഷേധം. ചുമതലയുള്ള പല ഉദ്യോഗസ്ഥരും അറിയാതെ നടന്ന ഗൂഢാലോചനയ്ക്ക് പിന്നില്‍ ആരെന്ന ചോദ്യമാണ് ഉയരുന്നത്.
യുവതികള്‍ മലകറിയ കാര്യം ഇന്റലിജന്‍സ് സ്ഥിരീകരിച്ചിട്ടുണ്ട്. യുവതി പ്രവേശം അറിയില്ലെന്നാണ് ദേവസ്വം മന്ത്രിയും, ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടും പറയുന്നത്. ഇത് വിശ്വാസത്തിലെടുത്താല്‍ അത് ഉന്നതരിലേക്ക് നീളുമെന്നാണ് വിലയിരുത്തല്‍
Discussion about this post