ശബരിമലയിലെ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് യുവതികളെ പ്രവേശിപ്പിച്ച പിണറായി സര്‍ക്കാര്‍ അയ്യപ്പ ഭക്തരെ ക്രൂരമായി വഞ്ചിച്ചിരിക്കുകയാണെന്ന് ബി.ജെ.പി നേതാവ് എം.ടി.രമേശ് പറഞ്ഞു. ഏറ്റവും വലിയ വിശ്വാസ വഞ്ചനയാണ് പിണറായി നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. പകല്‍ വെളിച്ചത്തില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടപ്പോള്‍ ഇരുട്ടിന്റെ മറവില്‍ പ്രഛന്ന വേഷധാരികളായ യുവതികളെയാണ് സര്‍ക്കാര്‍ സഹായത്തോടെ കയറ്റിയതെന്നും അദ്ദേഹം പറഞ്ഞു.
ഇത് മൂലം മകര വിളക്ക് ഉത്സവത്തിന് വേണ്ടി വന്ന ഭക്തജനങ്ങള്‍ക്ക് ദര്‍ശനം കിട്ടിയില്ലെന്നും എം.ടി.രമേശ് ചൂണ്ടിക്കാട്ടി. ഇതിന് കാരണം പിണറായി വിജയനാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post