ബാര്‍ക്കോഴ കേസില്‍ വിജിലന്‍സ് എഡിജിപി ദര്‍ബേഷ് സാഹിബ് കോടതി ചമയണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫിന് അട്ടിമറിക്കാനുള്ള കേസുകളാണ് ദര്‍ബേഷ് സാഹിബ് അന്വേഷിക്കുന്നത്. മാണിക്കെതിരായ റിപ്പോര്‍ട്ട് നിലനില്‍ക്കുമോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ് എന്നും കോടിയേരി പറഞ്ഞു. ധനമന്ത്രി കെഎം മാണിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട തള്ളിയ എഡിുജിപിയുടെ നിലപാടിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേസില്‍ മാണിയെ രക്ഷപെടാന്‍ അനുവദിക്കില്ല എന്നും കോടതിയില്‍ ചോദ്യം ചെയ്യുമെന്നും കോടിയേരി പറഞ്ഞു. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിന്റെ പിന്തുണ നേടാനാണ് മാണിയെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Discussion about this post