ശബരിമലയില്‍ ആചാരലംഘനം നടത്തിയ യുവതികള്‍ മാവോയിസ്റ്റുകള്‍ എന്ന് എം.പി വി മുരളീധരന്‍ . ഇന്നലെ രണ്ടു യുവതികള്‍ ശബരിമല ക്ഷേത്രത്തില്‍ കയറി . അവര്‍ വിശ്വാസികള്‍ അല്ല , അവര്‍ മാവോയിസ്റ്റുകളും നക്സലുകളും ആണെന്ന് മുരളീധരന്‍ പറഞ്ഞു .
സിപിഎമ്മും തിരഞ്ഞെടുക്കപ്പെട്ട പോലീസുകാരും ചേര്‍ന്ന് തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായിട്ടാണ് അവര്‍ ക്ഷേത്രത്തില്‍ എത്തിയത് . സര്‍ക്കാര്‍ കൂടി പങ്കാളിയായ ആസൂത്രണവും ഗൂഡാലോചനയും കൃത്യമായി ഇതിനു വേണ്ടി നടന്നു . പിണറായി വിജയനും സിപിഎമ്മും ഹിന്ദു ക്ഷേത്രത്തിനും അയ്യപ്പ വിശ്വാസികള്‍ക്കും എതിരെ നടത്തിയ വലിയ ഗൂഢാലോചനയാണിത് . ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് എതിരെയുള്ള കയ്യേറ്റമാണിത് . ഇത് കേരളത്തിന് മാത്രമല്ല രാജ്യത്തിനു തന്നെ കറുത്ത ദിനമാണെന്നും വി മുരളീധരന്‍ എംപി പറഞ്ഞു .
Discussion about this post