ശബരിമല ദര്‍ശനത്തിനായി വന്ന അയ്യപ്പ ഭക്തന്‍ എരുമേലി മണിമലയാറ്റില്‍ മുങ്ങിമരിച്ചു . കുരുവാമൂഴി പാലത്തിന് സമീപം കടമ്പനാട്ട് കയത്തില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം . ഊട്ടി നീലഗിരി സ്വദേശിയായ ശശികുമാര്‍ ആണ് മരിച്ചത് .
ആറ്റിന് സമീപം ഭക്ഷണം കഴിക്കാന്‍ വാഹനം നിര്‍ത്തുകയും ഒപ്പമുണ്ടായിരുന്നവര്‍ പാകം ചെയ്യുന്ന സമയത്ത് ശശികുമാര്‍ അടക്കമുള്ളവര്‍ ചിലര്‍ ആറ്റിലേക്ക് ഇറങ്ങുകയായിരുന്നു . ഈ സമയത്താണ് അപകടം നടന്നത് . കയത്തിലകപ്പെട്ട ശശികുമാര്‍ മുങ്ങിതാഴുകയായിരുന്നു .
ഒപ്പമുണ്ടായിരുന്ന സഹതീര്‍ഥാടകര്‍ സഹായത്തിനായി നിലവിളിക്കുന്നത് കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും ആര്‍ക്കും ശശികുമാറിനെ രക്ഷിക്കാനായില്ല . ഫയര്‍ഫോഴ്സ് എത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു .
Discussion about this post