ഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ യുവതലമുറയിലെ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ സെല്‍ഫിയുമായി ബിജെപി. ‘നരേന്ദ്രമോദിക്കൊപ്പം സെല്‍ഫി’ എന്ന കാമ്പയിനാണ് യുവതലമുറയുടെ വോട്ടുനേടാനായി ബിജെപി തുടക്കം കുറിച്ചിരിക്കുന്നത്. ഇതിനായി 2500 ബൂത്തുകള്‍ ഡല്‍ഹിയിലാകെ സ്ഥാപിക്കും. ഈ ബൂത്തിനുള്ളില്‍ വെച്ച് ആര്‍ക്കും ‘മോദിക്കൊപ്പം’ സെല്ഫിയെടുക്കാമെന്നാണ് ബിജെപി പറയുന്നത്.
ബിജെപി ദേശിയ അധ്യക്ഷന്‍ അമിത്ഷാ ഡല്‍ഹിയിലെ സെന്‍ട്രല്‍ ഖാന് മാര്‍ക്കറ്റില്‍ വെച്ച് ആദ്യത്തെ സെല്‍ഫിയെടുത്തുകൊണ്ട് കാമ്പയിന് ഉദ്ഘാടനം ചെയ്തു. പല ചടങ്ങുകളിലും മോദി സെല്‍ഫിയെടുക്കാറുണ്ട്. അതാണ് ഇത്തരമൊരു കാമ്പയിനിലേക്ക് പ്രേരിപ്പിച്ചതെന്നാണ് ബിജെപി പറയുന്നത്.
ഫെബ്രുവരി 7 ന് നടക്കുന്ന ഡല്‍ഹി തെരഞ്ഞെടുപ്പിന് ബിജെപിയെ സഹായിക്കാന്‍ ‘സെല്‍ഫി വിത്ത് മോദി’ കാമ്പയിന് കഴിയുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ഡല്‍ഹിയുടെ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ബേദിയുടെ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടിയുടെ പുതിയ പദ്ധതി.
ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദി ഡല്ഹിയിലുള്ളതാണ്. റിക്ഷയില്‍ സഞ്ചരിക്കുന്നവരാണ്, റോഡരികില്‍ നിന്നും ചായകുടിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ജനങ്ങള്‍ക്ക് അവരെ കാണാനും ഫോട്ടോയെടുക്കാനും സാധിക്കും.അതുകൊണ്ടുതന്നെ അവരുടെ വിജയത്തിനായാണ് തങ്ങള്‍ ഇത്തരമൊരു കാമ്പയിനുമായി രംഗത്തെത്തിയിരിക്കുന്നതെന്നാണ് ബിജെപിയുടെ വിശദീകരണം.
Discussion about this post