ശബരിമലയില്‍ ശ്രീലങ്കന്‍ യുവതി കയറിയെന്ന സര്‍ക്കാര്‍ അവകാശം തള്ളി ശബരിമല തന്ത്രി. ആചാരലംഘനം നടന്നുവെന്നതിന് തെളിവില്ലെന്ന് തന്ത്രി മോഹനര് കണ്ഠരര് പറയുന്നു. പുറത്തു വന്ന സിസി ടിവി ദൃശ്യങ്ങള്‍ യുവതി ദര്‍ശനം നടത്തിയെന്ന് സ്ഥിരീകരിക്കാന്‍ മാത്രം വിശ്വസനീയമായ തെളിവല്ല എന്നാണ് തന്ത്രിയുടെ നിലപാട്. ശ്രീലങ്കന്‍ യുവതി ദര്‍ശനം നടത്തിയെന്ന മട്ടില്‍ പോലിസ് പ്രചരിപ്പിക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ വ്യാജമാണെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇത് ശരിവെക്കുന്നതാണ് തന്ത്രിയുടെ നിലപാടും.
ഈ ദൃശ്യം വിശ്വസിച്ച് തന്ത്രി ആചാരലംഘനം നടന്നുവെന്ന് പറഞ്ഞ് നടയടച്ച് ശുദ്ധിക്രിയ നടത്തിയാല്‍ അത് തന്ത്രിക്കെതിരെ ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമം സര്‍ക്കാര്‍ നടത്തുമെന്ന് വിലയിരുത്തലുകള്‍ ഉണ്ട്. വെറും കൃത്യമല്ലാത്ത വീഡിയൊയുടെ പേരില്‍ നടയടച്ചു എന്ന ആരോപണണാകും പിന്നീട് ചില കേന്ദ്രങ്ങള്‍ തന്ത്രിക്ക് നേരെ ഉയര്‍ത്തുക. ഇയൊരു ഗൂഢാലോചന കൂടി മുന്നില്‍ കണ്ടാണ് തന്ത്രിയുടെ നീക്കങ്ങള്‍. അടുത്ത ദിവസങ്ങളില്‍ ശബരിമലയില്‍ ചില ശുദ്ധിക്രിയ നടക്കുന്നുണ്ടെന്നും ആചാര്യന്മാര്‍ ചൂണ്ടിക്കാട്ടുന്നു.
താന്‍ ദര്‍ശനം നടത്തിയിട്ടില്ല എന്ന് യുവതി തന്നെ പറഞ്ഞിരിക്കെ വെറും അവകാശവാദത്തെ വിശ്വസിക്കേണ്ട കാര്യമില്ല എന്നാണ് തന്ത്രിയുടെ നിലപാട്. ഇതോടെ സര്‍ക്കാരും ചില മാധ്യമങ്ങളും കൂടി ആസൂത്രണം ചെയ്ത ചില നാടകങ്ങള്‍ കൂടി പൊളിഞ്ഞുവെന്നാണ് വിലയിരുത്തല്‍.
Discussion about this post