ശബരിമലയിലെ ആചാരലംഘനത്തിനെതിരെ മുന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാനും നിലവില്‍ ബിജെപി അംഗവുമായ ജി മാധവന്‍നായര്‍. യുവതികളുടെ പ്രവേശനം സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്തതാണ് . ഇരുട്ടിന്റെ മറവില്‍ അര്‍ദ്ധരാത്രിയിലാണ് അവര്‍ കയറിയത് . ആര്‍ത്തവം നിലയ്ക്കാത്ത ഇവര്‍ ശബരിമലയില്‍ പ്രവേശിച്ചത് ഭീരുത്വമാണ് . സുപ്രീംക്കോടതി വിധിയ്ക്ക് ശേഷമുണ്ടായ പ്രതിഷേധങ്ങള്‍ കെട്ടടങ്ങിയതിന് ശേഷമുണ്ടായ സമാധാനഅന്തരീക്ഷം ഇത്തരമൊരു പ്രവര്‍ത്തിയിലൂടെ തകര്‍ന്നുവെന്നും മാധവന്‍നായര്‍ ആരോപിക്കുന്നു .
എല്ലാ ഇതര മതസ്ഥര്‍ക്കും അവരുടെതായ ആചാരങ്ങളുണ്ട് എന്നാല്‍ അവരുടെ ആചാരങ്ങളില്‍ ഒന്നും സര്‍ക്കാരോ കോടതിയോ ഇടപെടുന്നില്ല . ഹിന്ദുക്കളെ മാത്രം കേന്ദ്രീകരിക്കുകയാണ് ചെയ്യുന്നത് . ഇതിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയലക്ഷ്യങ്ങള്‍ ഉണ്ടെന്നും മാധവന്‍നായര്‍ ആരോപിക്കുന്നു .
ബിജെപിയിലേക്ക് അംഗത്വം ലഭിച്ചെങ്കിലും സജീവ രാഷ്ട്രീയത്തിലേക്ക് താനില്ലെന്ന് മാധവന്‍നായര്‍ പറയുന്നു . താന്‍ നാളുകളായി ബിജെപിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും എന്നാല്‍ കഴിഞ്ഞ വര്‍ഷം മാത്രമാണ് അമിത് ഷാ ഔദ്യോഗികമായി ക്ഷണിച്ചതെന്നും അദ്ദേഹം പറഞ്ഞു .
ബിജെപിയ്ക്ക് ബൗദ്ധികമായി പിന്തുണ നല്‍കും . കേരളത്തിനായി ഒരു വികസന അജണ്ട തയ്യാറാക്കുകയാണ് . അത് പാതിയോളം പൂര്‍ത്തിയായി കഴിഞ്ഞു . ഉടന്‍ തന്നെ പൂര്‍ത്തിയാക്കി സമര്‍പ്പിക്കുമെന്നും ജി മാധവന്‍നായര്‍ കൂട്ടിച്ചേര്‍ത്തു .
Discussion about this post