പിണറായുടെ ‘ഒളിയുദ്ധങ്ങള്‍’ സുപ്രിം കോടതിയില്‍ യുവതി പ്രവേശനം നടന്നുവെന്ന് ബോധ്യപ്പെടുത്താനുള്ള തെളിവ് ശേഖരണം മാത്രം, പത്തോളം യുവതികള്‍ മലകയറി എന്ന് പോലിസ് കോടതിയെ അറിയിക്കും, സുപ്രിം കോടതി വിധി വിശ്വാസികള്‍ക്കെതിരാക്കാന്‍ മാവോയിസ്റ്റുകളെയും കൂട്ടു പിടിച്ചു
ശബരിമലയില്‍ പത്ത് യുവതികള്‍ ദര്‍ശനം നടത്തിയെന്ന് പോലീസിന്റെ അനൗദ്യോഗിക വാദം സുപ്രിം കോടതിയില്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനന്നെ് വിലയിരുത്തല്‍. വിദേശത്ത് നിന്നുമെത്തിയ സംഘത്തിലുള്‍പ്പെട്ട, 40നും 50നും ഇടയില്‍ പ്രായമുള്ള യുവതികളാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയതെന്ന് പോലീസ് വാദിക്കുന്നത്. മൂന്ന് ദിവസം മുന്‍പ് ശബരിമലയിലെത്തിയ 25 അംഗ മലേഷ്യന്‍ സംഘത്തിലെ മൂന്ന് യുവതികള്‍ ദര്‍ശനം നടത്തിയെന്ന് പോലീസ് പറയുന്നു. ഇത് കൂടാതെ ഇതര സംസ്ഥാനങ്ങളിലെ യുവതികളും ദര്‍ശനം നടത്തിയെന്ന് പോലീസ് അവകാശപ്പെടുന്നു. ഇവരെല്ലാവരും വനിതാ മതില്‍ പരിപാടി നടക്കുന്നതിന് മുന്‍പും പിന്‍പും കയറിയെന്നാണ് വാദം.
എന്നാല്‍ ഇതേപ്പറ്റി ഔദ്യോഗികമായി സ്ഥിരീകരണം നടത്താന്‍ പോലീസ് തയ്യാറാകുന്നില്ല. യുവതികള്‍ എപ്പോള്‍ എങ്ങനെ ശബരിമല കയറിയെന്ന വിവരവും ഇവരുടെ പ്രായത്തെപ്പറ്റിയുള്ള വിവരവും സുപ്രീം കോടതിയില്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുമെന്നും പോലീസ് പറയുന്നു.
യുവതികള്‍ മല കയറിയ കാര്യം രഹസ്യമായി സൂക്ഷിക്കാനായിരുന്നു തീരുമാനമെന്നും പോലീസ് പറയുന്നു. പോലീസിലെയും സര്‍ക്കാരിലെയും ഉന്നതര്‍ക്ക് മാത്രമായിരുന്നു ഇതേപ്പറ്റി വിവരം ലഭിച്ചിരുന്നത്. സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ യുവതികളെ കയറ്റിയെന്ന് വരുത്തിത്തീര്‍ക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ യുവതികളെ എത്തിക്കുന്നതെന്നാണ് സൂചന.
ഇത്തരത്തില്‍ കള്ളത്തെളിവുകള്‍ ഉണ്ടാക്കി ശബരിമലയില്‍ ധാരാളം യുവതികള്‍ എത്തിയെന്ന് വരുത്തി തീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് അയ്യപ്പ ഭക്തസംഘടനകള്‍ ആരോപിക്കുന്നു. ശബരിമലയില്‍ കയറാനായി മാവോയിസ്റ്റുകളെ കൂട്ടു പിടിച്ചെന്നും, പുറത്ത് നടക്കുന്ന പ്രതിഷേധങ്ങളെ നേരിടാന്‍ ഇസ്ലാമിക തീവ്രവാദ സംഘടനകളുമായി കരാറുണ്ടാക്കിയെന്നും വിശ്വാസികള്‍ ആരോപിക്കുന്നു. കേരളത്തില്‍ വര്‍ഗ്ഗീയ കലാപമുണ്ടാക്കി ദേശീയ തലത്തില്‍ വിഷയം ചര്‍ച്ചയാക്കാനുള്ള ചില ഗൂഢനീക്കങ്ങളും ചിലര്‍ നടത്തുന്നുവെന്നും ആരോപണമുണ്ട്.
Discussion about this post