ഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയിലെ സൂപ്പര്‍ താരം അമിതാഭ് ബച്ചന്റെ ശബ്ദത്തില്‍ ദേശീയഗാനം കേള്‍ക്കാന്‍ അവസരമൊരുങ്ങുന്നു. ബച്ചന്റെ ശബ്ദത്തിലുള്ള ‘ജനഗണമന’ ടെലിവിഷനിലും റേഡിയോയിലും പ്രത്യേകമായി നാളെ സംപ്രേഷണം ചെയ്യും.
നാളെ നടക്കുന്ന റിപ്പബ്ലിക് പരേഡിലും ബിഗ് ബിയുടെ പങ്കെടുക്കുമെന്നാണ് സൂചന. ദേശീയ ഗാനത്തിന്റെ ഉപജ്ഞാതാവും സ്വാതന്ത്ര്യ സമരസേനാനിയും കവിയുമായ രവീന്ദ്രനാഥ ടാഗോറിന്റെ ജോറെ സാങ്കോയിലെ പരമ്പരാഗത വീട്ടില്‍ വെച്ചാണ് ബച്ചന്റെ പാട്ട് റെക്കോഡ് ചെയ്തത്. ഒബാമ പങ്കെടുക്കുന്ന രാഷ്ട്രപതി ഭവനിലെ പ്രത്യേക ചടങ്ങിലേക്ക് ബച്ചനും ക്ഷണം കിട്ടിയിട്ടുണ്ടെന്നാണ് വിവരം.
ഇക്കാര്യത്തില്‍ ഔദ്യോഗികമായ ഒരു അറിയിപ്പും പുറത്തു വന്നിട്ടില്ല.
Discussion about this post