കൊല്ലം : സിപിഐ(എം) കൊല്ലം ജില്ലാ സമ്മേളനത്തിന് നാളെ തുടക്കം. 378 തെരഞ്ഞെടുത്ത പ്രതിനിധികളും 42 ജില്ലാ കമ്മറ്റി അംഗങ്ങളും അടക്കം 420 പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സമ്മേളനം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കുണ്ടറ മണ്ഡലത്തില്‍ എം.എ.ബേബി പിന്നില്‍ പോയതാകും പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.അതേസമയം ആര് എസ് പി മുന്നണി വിട്ടത് സംസ്ഥാന നേതൃത്വത്തിന്റെ ജാഗ്രത കുറവുകൊണ്ടാണെന്ന വിമര്‍ശനവും ചര്‍ച്ചകളില്‍ ഉയരാന്‍ സാധ്യതയുണ്ട്.
ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരുന്ന കെ രാജഗോപാല്‍ ഈ സമ്മേളനത്തോടെ സ്ഥാനമൊഴിയും. മുതിര്‍ന്ന നേതാക്കളായി പി രാജേന്ദ്രന്, ജെ മേഴ്സിക്കുട്ടിയമ്മ എന്നിവരാണ് ജില്ല സെക്രട്ടറി സ്ഥാനത്തേക്ക് എത്താന്‍ സാധ്യതയുണ്ട്. ഔദ്യോഗികപക്ഷത്തിന്റെ കണ്ണിലെ കരടായ ജെ.മേഴ്സിക്കുട്ടിയമ്മയുടെ കടന്നുവരവ് തടയാനും സാധ്യതയുണ്ട്.
മറ്റ് സമ്മേളനങ്ങളില്ലാത്തതിനാല് എല്ലാ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും കൊല്ലം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് സാധ്യത.
Discussion about this post