അനധികൃത മണല്‍ ഖനനവുമായി ബന്ധപ്പെട്ടുള്ള കേസില്‍ യു.പി മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി അദ്ധ്യക്ഷനുമായ അഖിലേഷ് യാദവിനെ ചോദ്യം ചെയ്യാനൊരുങ്ങി സിബിഐ . യു.പിയിലെ അഞ്ച് ജില്ലകളിലെ അനധികൃതഖനനത്തെക്കുറിച്ചാണ് സിബിഐ നിലവില്‍ അന്വേഷിക്കുന്നത് .
നിശ്ചിതകാലയളവിലേക്ക് ഖനനം നിരോധിച്ച സമയത്തും നിയമം ലംഘിച്ച് ഖനനാനുമതി നല്കി എന്നതാണ് ആരോപണം . 2012-13 ജ്യൂണ് വരെ ഖനനവകുപ്പിന്റെ അധികചുമതല അഖിലേഷ്യാദവ് വഹിച്ചിരുന്നു . 2012 -17 കാലയളവില്‍ അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരിക്കെ ഖനനവകുപ്പിന്റെ ചുമതല വഹിച്ച എല്ലാവരുടെയും പങ്ക് അന്വേഷിക്കുമെന്നും സിബിഐ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട് .
യുപിയിലും ഡല്‍ഹിയിലുമായി പന്ത്രണ്ടിലധികം കേന്ദ്രങ്ങളില്‍ സിബിഐ റെയിഡ് നടത്തിയിരുന്നു . ഐ.എ.എസ് ഉദ്യോഗസ്ഥ ബി ചന്ദ്രകലയുടെയും മറ്റ് ഉന്നതഉദ്യോഗസ്ഥരുടെയും വസതികളിലും ഓഫീസുകളിലുമാണ് റെയിഡ് നടത്തിയത് . കേസിനാസ്പദമായ സമയത്ത് വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന ഗായത്രി പ്രസാദ് പ്രജാപതിയെ സിബിഐ വിളിച്ചുവരുത്തി ചോദ്യം ചെയ്തേക്കും .
Discussion about this post