ദുബായ് : ശബരിമലയില്‍ സ്ത്രീകളെ കയറ്റിയത് മുഖ്യമന്ത്രിയുടെ ദുര്‍വാശി മാത്രമല്ല, മത ന്യൂനപക്ഷങ്ങളുടെ വോട്ടുറപ്പിക്കാനുള്ള ശ്രമം കൂടിയാണെന്ന് കെ മുരളീധരന്. ആര്.എസ്.എസിനെ പ്രകോപിപ്പിച്ച് വിഷയം ആര്.എസ്.എസ് സി.പി.എം പ്രശ്നമാക്കി മാറ്റാനും അതുവഴി ന്യൂനപക്ഷങ്ങളുടെ വോട്ടുറപ്പിക്കാനുമുള്ള തറ കളിയാണ് മുഖ്യമന്ത്രി കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തന്ത്രിയെ മാറ്റാന്‍ മന്ത്രിക്ക് അവകാശമില്ല. തന്ത്രിയെ ഒരു മന്ത്രി രാക്ഷസനെന്ന് വിളിച്ചത് രാക്ഷസന്റെ മന്ത്രിസഭയില്‍ ഇരിക്കുന്നതുകൊണ്ടാവാം. ഇങ്ങനെ സംസ്കാരശൂന്യരായ മന്ത്രിമാരും ധാര്‍ഷ്ട്യം നിറഞ്ഞ മുഖ്യമന്ത്രിയും ചേര്‍ന്ന് കേരളത്തെ കുരുതിക്കളമാക്കിയെന്നും മുരളീധരന് പറഞ്ഞു.
കേന്ദ്രത്തില്‍ യു.പി.എ ഭരണം വന്നാല്‍ ശബരിമലയിലെ ആചാര സംരക്ഷണത്തിന് പുതിയ നിയമം കൊണ്ടുവരാന്‍ ശുപാര്‍ശ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post