ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പിണറായി സര്‍ക്കാരിന് മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി . സര്‍ക്കാരിനെതിരെ സമരം ചെയ്തുവെന്ന ഒറ്റക്കാരണത്താല്‍ കേരളത്തില്‍ കൂട്ടഅറസ്റ്റ് നടക്കുകയാണ് . ഇത് കാടത്തമാണെന്ന് സ്മൃതി ഇറാനി പറഞ്ഞു .
” സംസ്ഥാന സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തി എന്നൊരു കാരണത്താല്‍ മാത്രം കേരളത്തില്‍ 1286 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു . 3700 ത്തോളം പേരെ പ്രതികളാക്കി . 3170 പേര് കസ്റ്റഡിയിലാണ് ”
ശബരിമല വിഷയത്തില്‍ കേരള സര്‍ക്കാരിന് ഭരണഘടനയുടെ പരിധിയില്‍ നിന്നുകൊണ്ട് തന്നെ ചുട്ടമറുപടി നല്‍കും . വി മുരളീധരന് എം.പിയുടെ വീട് ആക്രമിച്ചത് അപലപനീയമാണെന്നും സ്മൃതി ഇറാനി പറഞ്ഞു .
Discussion about this post