കൊടുങ്ങല്ലൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണമുണ്ടായി. കൊടുങ്ങല്ലൂര്‍ മേത്തല ചിത്തിര വളവില്‍ സുരേഷിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.
ആക്രമികള്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ത്തിട്ടുണ്ട്. കൂടാതെ വീടിന് പുറത്തുണ്ടായിരുന്നു സ്കൂട്ടറും ആക്രമികള്‍ അടിച്ച് തകര്‍ത്തിട്ടുണ്ട്.
ഇന്നലെ അര്‍ദ്ധരാത്രിയോടെ നടന്ന ആക്രമണത്തിന് ശേഷം അക്രമകാരികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
Discussion about this post