രാജ്യത്തെ പൗരന്മാരുടെ വ്യക്തിപരവും ഔദ്യോഗികവുമായ വിവരങ്ങള്‍ സംരക്ഷിക്കാനുള്ള നിയമം കൊണ്ട് വരുമെന്ന് കേന്ദ്ര -നിയമ – ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് . ഒരു വ്യക്തിയെ പറ്റിയുള്ള വിവരങ്ങള്‍ ഗൂഗിള്‍ വഴി മറ്റു വിദേശരാജ്യങ്ങളില്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയുക എന്നൊരു ലക്ഷ്യമാണ് ഇതുവഴി കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത് .
ഇത്തരമൊരു നിയമനിര്‍മ്മാണം വഴി ഒരാളുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടാല്‍ ഉടനടി തന്നെ നടപടി സ്വീകരിക്കാന്‍ കഴിയുന്ന വിധത്തിലായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി .
സാങ്കേതികരംഗത്ത് ലാഭകരമായി മുതല്മുടക്കാവുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം ഇപ്പോള്‍ മൂന്നാമത് ആണെന്ന് മന്ത്രി പറഞ്ഞു . 2015 കാലഘട്ടത്തില്‍ ആഗോള നൂതന കണ്ടുപിടുത്ത സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 81 ആയിരുന്നുവെങ്കിലും 2017 ആയപ്പോള്‍ ഇത് 60 ആയി ഉയര്‍ന്നെന്നും ശാസ്ത്രീയ ഗവേഷണ പ്രസിദ്ധീകരണങ്ങളുടെ കാര്യത്തില്‍ ആറാം സ്ഥാനത്തും പേറ്റന്റ് ചെയ്യുന്നതില്‍ പത്താം സ്ഥാനത്ത് ആണെന്നും മന്ത്രി പറഞ്ഞു .
അധാര് അധിഷ്ടിത ഇടപാടുകള്‍ 2048 ശതമാനം വര്‍ദ്ധിച്ചതായും യുപിഐ ഇടപാടുകള്‍ രണ്ടു വര്‍ഷത്തിനിടയില്‍ 1500 മടങ്ങായെന്നും മന്ത്രിപറഞ്ഞു . കൂടാതെ ഡിജിറ്റല്‍ ഇടപാടുകള്‍ അഞ്ചുവര്‍ഷത്തിനിടയ്ക്ക് 2070 കോടിയിലേക്ക് എത്തിയെന്നും മന്ത്രി വ്യക്തമാക്കി .
Discussion about this post