ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക്. മുന്‍ അഭിനേതാവ് സുനില്‍ ദത്തിന്റെ മകളും കോണ്‍ഗ്രസ് നേതാവുമായ പ്രിയാ ദത്ത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രിയാ ദത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഒരു കത്തും എഴുതിയിട്ടുണ്ട്.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുംബൈ ഘടകത്തില്‍ ഭിന്നതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രിയാ ദത്ത് ലോക്സഭാ മത്സരത്തില്‍ നിന്നും പിന്മാറിയത്.
ഇതിന് മുന്‍പ് കോണ്‍ഗ്രസ് നേതൃത്വത്തെ പ്രിയാ ദത്ത് വിമര്‍ശിച്ചിരുന്നു. 2017ല്‍ ഉത്തര്‍ പ്രദേശില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് പാര്‍ട്ടിയുടെ ആന്തരിക പ്രശ്നങ്ങള്‍ മൂലമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ 2014ല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് രാഹുല്‍ ഗാന്ധിക്കും സംഘത്തിന് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരിചയമില്ലാത്തത് കൊണ്ടാണെന്നും പ്രിയാ ദത്ത് വാദിച്ചിരുന്നു. കോണ്‍ഗ്രസില്‍ ജനങ്ങള്‍ തിരഞ്ഞെടുത്തവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്നായിരുന്നു പ്രിയാ ദത്തിന്റെ അഭിപ്രായം.
2018 സെപ്റ്റംബറില്‍ എ.ഐ.സി.സിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും പ്രിയാ ദത്തിന് പിരിച്ച് വിട്ടിരുന്നു.
Discussion about this post