വിനിമയ വിപണിയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ വന്‍ മുന്നേറ്റം . അഞ്ച് മാസത്തിനിടയ്ക്കുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് രൂപയുടെ വ്യാപാരം പുരോഗമിക്കുന്നത് . വിനിമയ വിപണിയില്‍ ഡോളറിനെതിരെ 33 പൈസ മൂല്യം ഉയര്‍ന്ന രൂപയുടെ മൂല്യം 69.39 എന്ന നിലയിലെത്തി .
ഇക്കഴിഞ്ഞ വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ രൂപയുടെ മൂല്യം 48 പൈസ ഉയര്‍ന്ന് 69.72 എന്ന നിലയിലായിരുന്നു . ചൈന-യുസ് വ്യാപാര യുദ്ധവുമായി ബന്ധപ്പെട്ട് ഡോളറിന് നേരിട്ട തളര്‍ച്ചയാണ് രൂപയ്ക്ക് ഗുണകരമായത്.
Discussion about this post