കേന്ദ്ര സര്‍ക്കാരിന് റിസര്‍വ്വ് ബാങ്ക് 40,000 കോടി രൂപ കഴിഞ്ഞ വര്‍ഷത്തെ ലാഭവിഹിതമായി നല്‍കിയേക്കുമെന്ന് സൂചന. ഈ വര്‍ഷം മാര്‍ച്ചിന് മുന്‍പ് തുക കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കൈമാറുമെന്നാണ് വിവരം.
റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് മുന്‍ ധനകാര്യ സെക്രട്ടറി ശക്തികാന്ത് ദാസ് വന്നതിന് ശേഷമുള്ള ആദ്യ സുപ്രധാന തീരുമാനമാണിതെന്നാണ് വിവരം. 30,000 കോടി രൂപ മുതല്‍ 40,000 കോടി രൂപ വരെ റിസര്‍വ്വ് ബാങ്ക് നല്‍കിയേക്കുമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുക 30,000ന് മുകളിലായിരിക്കുമെന്ന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത റിസര്‍വ്വ് ബാങ്ക് ഉദ്യോഗസ്ഥന് വെളിപ്പെടുത്തി.
ഈ തുക കിട്ടുന്നതോട് കൂടി ധനക്കമ്മി ജി.ഡി.പി 3.3 ശതമാനത്തില്‍ നിലനിര്‍ത്താന്‍ സാധിക്കുമെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരണത്തിന് ശേഷം ലാഭവിഹിതം നല്കുന്ന കാര്യത്തില്‍ റിസര്‍വ്വ് ബാങ്ക് അന്തിമ തീരുമാനം എടുക്കുന്നതായിരിക്കും.
Discussion about this post