മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവ് ആയിരുന്ന ഗീത ഗോപിനാഥ് അന്താരാഷ്ട്ര നാണയനിധി ( ഐ.എം.എഫ് ) ന്റെ ചീഫ് എക്കണോമിസ്റ്റായി ചുമതലയേറ്റു . ഐ.എം.എഫിന്റെ സുപ്രധാന പദവിയിലേക്ക് എത്തുന്ന പ്രഥമ വനിതയാണ് ഗീതാ ഗോപിനാഥ് .
ഹവാര്‍ഡ് സര്‍വകലാശാലയിലെ സാമ്പത്തികശാസ്ത്ര പ്രൊഫസറാണ് ഗീതാഗോപിനാഥ് . തനിക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം എന്നാണു പുതിയ പദവിയെ ഗീത വിശേഷിപ്പിച്ചത് .
ഡിസംബര്‍ 31 നു വിരമിച്ച മൌറീസ് ഓബ്സ്ഫെല്ഡിന്റെ പിന്‍ഗാമിയായിട്ടാണ് 47കാരിയായ ഗീതാഗോപിനാഥിന്റെ നിയമനം . ഐ.എം.എഫിന്റെ ചീഫ് എക്കണോമിസ്റ്റ് സ്ഥാനം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേശക സ്ഥാനം രാജിവെച്ചിരുന്നു. രണ്ട് വര്‍ഷത്തെ സൗജന്യ സേവനത്തിന് മുഖ്യമന്ത്രി പിണറായി വിജയന് ഗീതാ ഗോപിനാഥിന് നന്ദി അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് അസാധുവാക്കല്‍ ഉള്‍പ്പടെയുള്ള തീരുമാനങ്ങളെയും സാമ്പത്തീക നയങ്ങളേയും നവലിബറല്‍ സാമ്പത്തിക നയത്തിന്റെ പ്രയോക്താവായ ഗീത പിന്തുണച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായത് ഇതിനാല്‍ വിവാദമായി.
Discussion about this post