ഇടുക്കി ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടിനിനെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മാത്യു ആനിക്കുഴിക്കാട്ടില്‍ വിഷം കുത്തുന്ന വര്‍ഗ്ഗീയ വാദിയാണെന്ന് വെള്ളാപ്പള്ളി ആരോപിച്ചു.കോടികള്‍ മുടക്കി മതപരിവര്‍ത്തനം നടത്തുന്നത് ക്രിസ്ത്യാനികളാണ്. ഇതിനായി അവര്‍ കോടികള്‍ വിദേശത്തു നിന്നും ഒഴുക്കുന്നു. മതസൗഹര്‍ദ്ദം തകര്‍ക്കുന്ന പരാമര്‍ശങ്ങളാണ് ബിഷപ്പ് നടത്തിയത്. ഇടുക്കി ബിഷപ്പ് നടത്തിയ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ ഐപിസി സെക്ഷന്‍ 153 എ പ്രകാരം അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ എസ്എന്‍ഡിപിയുടെ അജണ്ടയില്‍ വീഴാതെ ജാഗ്രത പുലര്‍ത്തണമെന്ന് ഇടുക്കി ബിഷപ്പിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി. അതേസമയം ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്എന്‍ഡിപിപ്രവര്‍ത്തകര്‍ സെക്രട്ടറിയെറ്റിലേക്ക് മാര്‍ച്ച് നടത്തി.
Discussion about this post