ഹൗറ: പശ്ചിമബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നിശ്ചയ ദാര്‍ഡ്യത്തിന് മുന്നില്‍ ദേശീയ പണിമുടക്ക് തകര്‍ന്നു. തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് ബംഗാളില്‍ ഒരു ചലനവും ഉണ്ടാക്കില്ലെന്ന വാക്ക് മമത പാലിച്ചുവെന്നാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. സമരത്തെ സര്‍ക്കാര്‍ ശക്തമായി നേരിടുകയാണ്.
കൊല്‍ക്കത്തയില്‍ ട്രെയിന്‍ തടഞ്ഞ സിപിഎം പ്രവര്‍ത്തകര്‍ പോലിസ് അറസ്റ്റ് ചെയ്തു. പലയിടത്തും സിപിഎം പ്രവര്‍ത്തകരം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരു ഏറ്റുമുട്ടി. സംസ്ഥാനത്തുടനീളം പോലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ബംഗാളില്‍ പ്രധാനപ്രതിപക്ഷമായ ബിജെപിയും പണിമുടക്കില്‍ പങ്കെടുക്കുന്നില്ല.
കഴിഞ്ഞ 34 വര്‍ഷമായി ബന്ദു നടത്തിയ ഇടതുപക്ഷം ബംഗാളിനെ നശിപ്പിക്കുകയായിരുന്നെന്ന് മമത കുറ്റപ്പെടുത്തി. ബംഗാളില്‍ ഇനി ബന്ദ് ഉണ്ടാവില്ല മമത പറഞ്ഞു.ഒരു ബന്ദിനെയും പിന്തുണയ്ക്കില്ലെന്ന തീരുമാനം സംസ്ഥാനം എടുത്തിട്ടുണ്ടെന്ന് മമത ചൂണ്ടിക്കാട്ടി.പണിമുടക്കു ദിനങ്ങളില്‍ തൊഴിലാളികള്‍ അവധിയെടുക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗതാഗതം തടസപ്പെടാതിരിക്കാന്‍ കൂടുതല്‍ ബസുകള്‍ ഓടിക്കാനും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിക്കാനും നിര്‍ദേശം നല്‍കിയിരുന്നു. കൊല്‍ക്കത്തയിലുള്‍പ്പടെ ബംഗാളില്‍ ജനജീവിതം സാധാരണനിലയിലെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post