2016ല്‍ ഇന്ത്യ നിയന്ത്രണരേഖ മറികടന്ന് പാക്കിസ്ഥാനില്‍ കടന്ന് ഭീകരരുടെ ക്യാമ്പിന് നേരെ നടത്തിയ ആക്രമണത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ബോളിവുഡ് ചിത്രം ‘ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക്’ നിരൂപക ശ്രദ്ധ പിടിച്ച് പറ്റി. നാളെ ഇറങ്ങുന്ന ചിത്രം നിരൂപകര്‍ക്ക് വേണ്ടി മാത്രം പ്രദര്‍ശിപ്പിച്ചിരുന്നു
ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്ന വിക്കി കൗശല്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചിട്ടുണ്ടെന്ന് നിരൂപകര്‍ പറയുന്നു. വിഹാന് എന്ന സൈനികനായാണ് വിക്കി കൗശല്‍ എത്തുന്നത്. ടെലിവിഷന്‍ താരമായി മോഹിത് റെയ്നയും ചിത്രത്തില്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ മികച്ച രീതിയിലാണ് കൈകാര്യം ചെയ്തിട്ടുള്ളതെന്നും അവയില്‍ ഉപയോഗിച്ചിട്ടുള്ള ഗ്രാഫിക്സും മികച്ചതാണെന്ന് പറയപ്പെടുന്നു. ശബ്ദമിശ്രണവും പശ്ചാത്തല സംഗീതവും ഇവയുടെ ഭംഗി കൂട്ടുകയാണുണ്ടായിട്ടുള്ളത്.
ചിത്രത്തില്‍ നരേന്ദ്ര മോദിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് രജിത് കപൂറാണ്. യാമി ഗൗതമും, പരേശ് രാവലും ചിത്രത്തില്‍ അഭിനിയിച്ചിട്ടുണ്ട്. കുടുംബ സമേതം കാണാനുള്ള എല്ലാ ചേരുവകളും ചിത്രത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആദിത്യ ധര് സംവിധാനം ചെയ്ത ചിത്രം റോണി സ്ക്രൂവാലയാണ് നിര്‍മ്മിച്ചിരിക്കുന്നത്.
Discussion about this post