രാജ്യത്ത് എല്‍.പി.ജിക്ക് നല്കുന്ന സബ്സിഡിക്ക് പുറമെ എല്ലാ തരത്തിലുള്ള പാചകവാതകത്തിനും സബ്സിഡി ഏര്‍പ്പെടുത്താനുള്ള നീക്കവുമായി മോദി സര്‍ക്കാര്‍. ഇതില്‍ പൈപ്പിലൂടെ നല്കുന്ന നാച്ചുറല്‍ ഗ്യാസും ബയോ ഗ്യാസും ഉള്‍പ്പെടുന്നതായിരിക്കും. ഇതേപ്പറ്റി തീരുമാനമെടുക്കാനായി പെട്രോളിയം മന്ത്രാലയത്തോട് ആവശ്യപ്പെട്ടുകൊണ്ട് നീതി ആയോഗ് കഴിഞ്ഞ വര്‍ഷം തന്നെ ഒരു കത്ത് അയച്ചിരുന്നു.
സബ്സിഡി വരുത്തുന്നതിലൂടെ മറ്റ് പാചകവാതകങ്ങള്‍ വാങ്ങുന്നതിനായി ഉപഭോക്താക്കള്‍ മുന്നോട്ട് വന്നേക്കും. നിലവില്‍ എല്‍.പി.ജി സബ്സിഡിക്ക് വേണ്ടി 20,000 കോടി രൂപയും മണ്ണെണ്ണയുടെ സബ്സിഡിക്ക് വേണ്ടി 4,500 കോടി രൂപയും കേന്ദ്ര സര്‍ക്കാര്‍ മാറ്റിവെച്ചിട്ടുണ്ട്. ഒരു സെക്റ്ററില്‍ തന്നെ പല വിധത്തിലുള്ള സബ്സിഡികള്‍ പാടില്ലായെന്ന കാഴ്ചപ്പാടാണ് നീതി ആയോഗിനുള്ളത്.
പൈപ്പിലൂടെ നല്കപ്പെടുന്ന നാച്ചുറല്‍ ഗ്യാസാണ് നഗര പ്രദേശങ്ങളില്‍ ഏറ്റവും ഫലപ്രദമായ പാചകവാതകമെന്ന് നീതി ആയോഗ് വാദിക്കുന്നു. അതേസമയം ഗ്രാമപ്രദേശങ്ങളില്‍ ബയോ ഗ്യാസാണ് ഫലപ്രദമെന്നും നീതി ആയോഗ് പറയുന്നു.
Discussion about this post