പന്തളം: പന്തളത്ത് അയ്യപ്പഭക്തനെ കല്ലെറിഞ്ഞ് കൊന്ന സംഭവത്തില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ പിടിയില്‍ . ഷഫീക്ക് (20) ശ്രീഹരി (24) അബീഷ് (32) എന്നിവരാണ് ്പോലീസ് പിടിയിലായത്. കേസില്‍ രണ്ടും, മൂന്നും ,അഞ്ചും പ്രതികളാണിവര്‍ .ഡിവൈഎഫ്ഐ ചുമതലയുള്ളവരാണ് പ്രതികള്‍ .
ഒന്നാം പ്രതി കണ്ണന്(30) നാലാം പ്രതി അജു (22) എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു . പതിനൊന്ന് പ്രതികള്‍ ആണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ പന്തളത്ത് നടന്ന പ്രകടനത്തിനു നേര്‍ക്ക് സിപിഎം പാര്‍ട്ടി ഓഫീസില്‍ നിന്നും നടത്തിയ കല്ലേറില്‍ ആണ് ചന്ദ്രന് ഉണ്ണിത്താന് കൊല്ലപ്പെട്ടത്.
Discussion about this post