കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക സംവരണ ബില്‍ വിഷയത്തില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകനും ബി.ഡി.ജെ.എസ് അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളിയും തമ്മില്‍ അഭിപ്രായ ഭിന്നത നിലനില്ക്കുന്നു. സാമ്പത്തിക സംവരണം കൊണ്ടുവന്ന എന്‍.ഡി.സര്‍ക്കാര്‍ പിന്നോക്ക സമുദായക്കാരെ വഞ്ചിച്ചുവെന്നും ബി.ജെ.പിയുമായി ബി.ഡി.ജെ.എസ് ഒത്തുപോവുകയാണെങ്കില്‍ പാര്‍ട്ടിയുമായുള്ള ബന്ധം വേണ്ടായെന്ന വെക്കേണ്ടി വരുമെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
സാമ്പത്തിക സംവരണം കൊണ്ടുവന്നതിലൂടെ 82 ശതമാനം പിന്നോക്കക്കാരെ 18 ശതമാനം വരുന്ന മുന്നോക്കക്കാര്‍ക്ക് വേണ്ടി സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന് അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. വൈക്കത്ത് എസ്.എന്‍.ഡി.പി യോഗം നേതാക്കളുമായി നടത്തിയ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം സാമ്പത്തിക സംവരണത്തെപ്പറ്റി മാധ്യമങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. സാമ്പത്തിക സംവരണം മുന്നോക്കക്കാര്‍ക്ക് മാത്രമല്ല, മറിച്ച് എല്ലാവര്‍ക്കുമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. ഇതില്‍ ഈഴവരും ഉള്‍പ്പെടുമെന്നും ദുബായില്‍ വെച്ച് അദ്ദേഹം ഓണ്മനോരമയോട് പറഞ്ഞു.
എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് വെള്ളാപ്പള്ളി നടേശന് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ വീടുകള്‍ തോറും കയറി ബോധവത്കരണം നടത്താനും എസ്.എന്‍.ഡി.പി യോഗത്തിന് പദ്ധതിയുണ്ട്. ഇതിന് വേണ്ടി സമാനമായ രീതിയില്‍ ചിന്തിക്കുന്ന പാര്‍ട്ടികളുമായി ഒത്തു പ്രവര്‍ത്തിക്കുമെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു. ബില്ലിനെ എതിര്‍ക്കാന്‍ വേണ്ടി മുസ്ലീം ലീഗ് കാണിച്ച ധൈര്യത്തില്‍ താന്‍ അമ്പരപ്പെട്ടുപോയെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post