കാളിയമ്പി
രണ്ടായിരത്തിപ്പത്തൊമ്പത് ജനുവരി ഒന്ന് ശ്രീനാരായണീയര്‍ക്ക് തീര്‍ത്ഥയാത്രയുടെ ദിവസമായിരുന്നു. പക്ഷേ അന്ന് കേരളത്തിലെ കമ്യൂണിസ്റ്റുകാരും മൗദൂദികളും തുടങ്ങി മുള്ളു മുരിക്ക് മൂര്‍ഖന്‍പാമ്പുവരെയുള്ളവര്‍ ചേര്‍ന്ന് ശ്രീനാരായണീയരെ മുതല്‍ കുടുംബശ്രീയിലെ പാവപ്പെട്ട അമ്മമാരെ വരെ ചതിച്ച് ബന്ദികളാക്കിക്കൊണ്ട് നടത്തിയ മറ്റൊരാഭാസവും കണ്ടുകൊണ്ടാണ് കേരളമന്ന് ഉറങ്ങിയത്. സിപിഎം എന്ന ചുവപ്പു-ജിഹാദി പാര്‍ട്ടിയുടെ വനിതാമതില്‍ എന്ന ആഭാസം.
ഭീഷണിപ്പെടുത്തിയും സര്‍ക്കുലറിറക്കിയും സമ്മര്‍ദ്ദത്തിലാഴ്ത്തിയും പോലീസ് ബ്‌ളാക്‌മെയില്‍ ചെയ്തും നിരത്തി നിര്‍ത്തിയിട്ടും ലോകത്തെ ഏറ്റവും വലിയ വിപ്‌ളവപ്പാര്‍ട്ടിയ്ക്കും അവരുടെ കൂടാരത്തിലെ ജിഹാദികള്‍ക്കും റോഡരികില്‍ നിരന്നുനില്‍ക്കാന്‍ വനിതകളെ തികഞ്ഞില്ല. മതിലിലധികവും സ്ഥലം വാതിലുകളായിരുന്നെങ്കിലും കാത്തിരുന്ന മാതിരി ആരൊക്കെയോ കൃത്യമായി എത്തിച്ചതുപോലെ ബിബിസി മുതല്‍ വാഷിംഗ്ടണ്‍ പോസ്റ്റ് വരെയുള്ള സകല ഭാരത വിരുദ്ധമാദ്ധ്യമങ്ങളും വിജയന്റെ മതില്‍ വനിതകളെ ലച്ചിച്ചേയെന്ന് കൂവാന്‍ മറന്നില്ല.
ആളെ തികഞ്ഞില്ലെന്ന് മാത്രമല്ല, അതില്‍ ഏറ്റവും വലിയ അശ്ലീലം അറബിക്കുപ്പായത്തിനുള്ളിലുരുകി നിറയേ പാവം അമ്മമാര്‍ ഭര്‍ത്താക്കന്മാരുടെ ‘നിര്‍ബന്ധം’ കാരണം ഹിന്ദുക്കളുടെ ബ്രഹ്മചര്യ വ്രതത്തെ നാണംകെടുത്താനും അവര്‍ പവിത്രമായിക്കാണുന്ന ഒരു സങ്കല്‍പ്പത്തെ കൂവിത്തോല്‍പ്പിയ്ക്കാനുമെത്തിയിരുന്നു. അവരുടെ കാര്യം ഓര്‍ത്ത് സങ്കടമേയുള്ളൂ. ഗതികേടുകൊണ്ട് മാത്രമാണെന്ന് മിണ്ടാതിരുന്നേനേ.
പക്ഷേ ഒരു ദേശീയപത്രത്തിന്റെ അന്നത്തെത്തന്നെ കൊച്ചി എഡിഷനില്‍ കേരളം കണ്ട ഏറ്റവും വലിയ ഭീകരവാദികളിലൊരുവന്റെ ജല്‍പ്പനങ്ങള്‍ വായിയ്‌ക്കേണ്ട കര്‍മ്മദോഷം വന്നുപോയി.
നിങ്ങള്‍ നിങ്ങളുടെ പാടുനോക്കി വഴിയിലൂടെ നടക്കുകയാണ്. നിങ്ങളോട് ഒരുവന്‍ വന്ന് ചോദിയ്ക്കുകയാണ്. സുഹൃത്തേ ഞാനെങ്ങനെയുണ്ട് കാണാന്‍ നല്ലതല്ലേ? നമ്മള്‍ മര്യാദകാട്ടുന്നു. ലോകത്താരും വികൃതരായില്ല, അവനവന്റെ കാഴ്ചപ്പാടിനും സൗകര്യത്തിനുമനുസ്സരിച്ച് ചിലരെ സുന്ദരന്മാരെന്നും ചിലരെ വൈകൃതമുള്ളവരെന്നും മറ്റുചിലര്‍ വിളിയ്ക്കുന്നു. എല്ലാവരും ആത്യന്തികമായി സുമുഖര്‍ തന്നെ. എല്ലാവരിലുമുള്ളത് ആനന്ദമയമായ പരമാത്മചൈതന്യം… എന്നൊക്കെയുള്ള വിശാലമായ സത്യം മനസ്സിലാക്കാനും വേണ്ട മാനസികവികാസമുള്ള വിശാലഹൃദയരാണ് നമ്മള്‍. ആ നമ്മളോട് ഒരുവന്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി ചോദിയ്ക്കുകയാണ്. സുഹൃത്തേ ഞാന്‍ സുന്ദരനല്ലേ? നാം അലിവോടെ പറയുന്നു. തീര്‍ച്ചയായും ചങ്ങാതി. ഏറ്റവും സുമുഖന്‍ നീ തന്നെ.
അടുത്തനിമിഷം കളം മറിയുകയാണ്. അവന്റെ ഒളിച്ചിരുന്ന വൈതാളീകരൊക്കെ ചാടിവരുന്നു. അവന്‍ പറയുന്നു. നീ പോലും സമ്മതിച്ചല്ലോ. ഞാന്‍ തന്നെ സുന്ദരന്‍. നീയോ ഇത്രയും വിരൂപനെ ഞാന്‍ കണ്ടിട്ടേയില്ല. നോക്കൂ നിന്റെ മുഖത്തൊരു കറുത്ത മറുകുണ്ട്. വിരൂപന്‍. അവന്‍ അട്ടഹസിയ്ക്കുകയാണ്.
പുകയിലതിന്ന് കറുത്ത വികൃതമായ പല്ലുകളും കുളിക്കാതെയും വൃത്തിയാക്കാതെയും നൂറ്റാണ്ടുകള്‍ പേനരിച്ച് ജടപിടിച്ച മുടിയും വളര്‍ന്നിറങ്ങി വികൃതമായ, കയ്യില്‍ക്കിട്ടുന്നതിനെ മുഴുവന്‍ ഞെക്കിക്കൊന്ന് ചോരകുടിയ്ക്കുകവഴി ചോരപുരണ്ട നഖങ്ങളുള്ള വിരലുകളും നീട്ടി കോപ്പയില്‍ നിന്ന് മദ്യം പകര്‍ന്ന് കൂട്ടര്‍ക്ക് കൊടുത്തുകൊണ്ട് അവരോടൊപ്പം ആ അഴുക്ക് മൂടിയ കൈയ്യുകള്‍ രണ്ടും നമുക്ക് നേരേ ചൂണ്ടിക്കൊണ്ട് അവന്‍ ആര്‍ത്തട്ടഹസിയ്ക്കുകയാണ്. നിന്റെ മറുകു കണ്ടില്ലേ..വിരൂപന്‍…നീ പോലും എന്നെ സുമുഖനെന്ന് പറഞ്ഞല്ലോ!!
ഇതാണിന്നത്തെ ഭാരതസംസ്‌കാരികതയുടെ ബാക്കി ചുമക്കുന്ന ഹിന്ദുവിന്റെ അവസ്ഥ.
ഇതാണ് ശ്രീനാരായണ ഗുരുവിന്റേയും അവസ്ഥ.
ഗുരുദേവന്‍ അപാരമായ കാരുണ്യനിധിയാണ്. ഏതൊരു മഹാത്മാവിനേയും പോലെ കാണുന്നവരുടെയും കാണുന്നതിന്റേയും ഒരു ദോഷവും കാണാന്‍ ഗുരുദേവന്‍ മിനക്കെടില്ല. ഗുരുദേവന്റെ ജോലിതന്നെ എല്ലാത്തിലുമുള്ള നന്മയെ സ്വാംശീകരിയ്ക്കാന്‍ അതാത് മാനസികാവസ്ഥയിലുള്ളവരെ പ്രാപ്തരാക്കുകയാണ്. ഗുരുദേവന്‍ മാത്രമല്ല, ഭാരതത്തിലെ മഹാത്മാക്കളെല്ലാം അങ്ങനെതന്നെയാണ്.
അതുകൊണ്ടാണ് ഗുരുദേവന്‍ അനുകമ്പാ ദശകമെഴുതിയത്. എന്താണ് ഗുരുദേവന്‍ അനുകമ്പാദശകത്തില്‍ പറയുന്നത്? ഈ അനുകമ്പാദശകത്തില്‍ നാല്‍പ്പത്തിനാലു വരികളുണ്ട്. അതിലൊരൊറ്റ വരിയില്‍ സൂചിപ്പിച്ചിരിയ്ക്കുന്ന മുഹമ്മദ് നബിയെ വച്ചാണ് ആ കൊച്ചിപ്പത്രത്തിന്റെ ഉച്ചക്കോളത്തില്‍ ഈ നാട്ടിലെ അടിസ്ഥാനജനതയുടെ നെഞ്ചത്ത് കയറിനിന്ന് മൗദൂദിയന്‍ പ്രയോക്താവായ ഈ ഭീകരവാദി നമുക്കുനേരേ വാളോങ്ങുന്നത്.
അതുകൊണ്ട് അനുകമ്പദശകം അല്‍പ്പം അനുകമ്പയില്ലാതെ തന്നെ നമുക്ക് പഠിച്ചു നോക്കാം.
പുസ്തകം തുറന്ന് ഇതൊക്കെ വായിയ്ക്കാത്തതുകൊണ്ടാണല്ലോ ഹൈന്ദവന്റെ നേരേ ഈ കണ്ണുപൊത്തിക്കളികളൊക്കെ സകലവരും നടത്തുന്നത്. സകല ശൃംഗാര പദ്യങ്ങളും അടിച്ചു പഠിപ്പിച്ചാലും ഗുരുദേവന്റെ ഒരു നാലുവരി പഠിപ്പിയ്ക്കില്ല എന്ന് ഇടതു വിദ്യാഭ്യാസമേലാളന്മാര്‍ക്ക് നിര്‍ബന്ധബുദ്ധിയുള്ളതും അതൊക്കെക്കോണ്ടുതന്നെ..
അതിന്റെ ആദ്യത്തെ അഞ്ചു ശ്ലോകങ്ങളില്‍ ഗുരുദേവന്‍ അരുള്‍ അഥവാ അനുകമ്പ എന്താണെന്ന് വ്യക്തമാക്കുകയാണ്. അരുള്‍, അന്‍പ്, അനുകമ്പ എന്നീ മൂന്നുവാക്കുകളും ഒന്നുതന്നെ. അരുളുള്ളവനാണു ജീവി എന്ന നവാക്ഷരി മന്ത്രം ഉരുവിടുക എന്നും ഗുരുദേവന്‍ പറയുന്നു. (‘അരുളുള്ളവനാണു ജീവി’…ഗുരുദേവന്‍ ഭക്തന്മാര്‍ക്ക് നല്‍കിയ ചുരുക്കം മന്ത്രങ്ങളിലൊന്നാണത്.)
അതുകഴിഞ്ഞ് ഓരോ വരിയിലും ഓരോ ദൈവങ്ങളുടേയും പ്രവാചകന്മാരുടേയും ഒക്കെ വൈഭവം കൃഷ്ണന്‍ മുതല്‍ ശ്രീബുദ്ധനും മുത്തുനബിയും വരെയുള്ളവരുടെ നന്മ വര്‍ണ്ണിച്ചിട്ട് അവരില്‍ ആരാണ് ഏറ്റവും അനുകമ്പയാണ്ടവന്‍ എന്ന് ഗുരു ചോദിയ്ക്കുന്നതാണ് അനുകമ്പാദശകത്തിന്റെ കാതല്‍.
ആരാണ് അനുകമ്പയുള്ളവന്‍ എന്ന് ചോദിയ്ക്കുന്നതിന്റെ അര്‍ത്ഥം എല്ലാവരും അനുകമ്പയുള്ളവര്‍ തന്നെ എന്ന് പറയലാണ്. ആദ്യത്തെ അഞ്ചു ശ്ലോകം കഴിഞ്ഞാണ് ലോകത്തുള്ള എല്ലാ മഹാന്മാരേയും ഗുരുദേവന്‍ സ്മരിയ്ക്കുന്നത്. ശ്രീകൃഷ്ണഭഗവാന്‍, ബുദ്ധന്‍, ആദിശങ്കരാചാര്യ സ്വാമികള്‍,വ്യാസഭഗവാന്‍, ശ്രീരാമദേവന്‍, യേശുക്രിസ്തുദേവന്‍, മുത്തുനബി, തിരുജ്ഞാനസംബന്ധര്‍, അപ്പര്‍, സുന്ദരര്‍, മാണിക്കവാചകര്‍, സുന്ദരമൂര്‍ത്തി നായനാര്‍, കാമധേനു, കല്‍പ്പവൃക്ഷം, രന്തിദേവന്‍, മഹാബലി എന്നിങ്ങനെയുള്ള മഹാത്മാക്കളെയാണ് അനുകമ്പയാണ്ടവനാരാണ് എന്ന ചോദ്യത്തോടെ ഗുരുദേവന്‍ അടുത്ത നാലു ശ്ലോകത്തില്‍ സൂചിപ്പിയ്ക്കുന്നത്.
ഇനി ആ കൃതിയില്‍ ചോദ്യമെല്ലാം കഴിഞ്ഞ് അവസാനം ഗുരുദേവന്റെ നാലുവരികളുണ്ട്. ആ വരികളാണ് ആ കൃതിയില്‍ ഗുരുദേവന്‍ ഉത്തരമായി, ഫലശ്രുതിയായി പറഞ്ഞിരിയ്ക്കുന്നത്.
അരുമാമറയോതുമര്‍ത്ഥവും
ഗുരുവോതും മുനിയോതുമര്‍ത്ഥവും
ഒരു ജാതിയിലുള്ളതൊന്നു താന്‍
പൊരുളോര്‍ത്താലഖിലാഗമത്തിനും.
മറ എന്നാല്‍ വേദം. മാമറ എന്നാല്‍ ഉപനിഷത്തുക്കള്‍ എന്നാണര്‍ത്ഥം. അരു മാമറയോതും എന്നാണ്. അരുവായ ഉപനിഷത്തുക്കളുടെ സത്യവും ഗുരുവോതിയതും മുനിയോതിയതുമായ സത്യവും ഒരു സത്യം തന്നെയാണ്. പൊരുള്‍ ഓര്‍ത്താല്‍ ലോകത്തെ എല്ലാ മതഗ്രന്ഥങ്ങള്‍ക്കും ആ അര്‍ത്ഥം തന്നെയാണ്.
ഇതാണ് ഗുരുദേവന്‍ പറയുന്ന ഫലശ്രുതി. വഹാബിസവും മൗദൂദിസവും പിന്തുടരുന്ന റെഡ് ജിഹാദികള്‍ എല്ലാ മതഗ്രന്ഥങ്ങളുടേയും അര്‍ത്ഥമൊന്നുതന്നെ എന്ന് സമ്മതിയ്ക്കുമോ? ഈ ഭാരതത്തിലെ അടിസ്ഥാനജനതയുടെ മഹാത്മാക്കളെല്ലാം… ശ്രീകൃഷ്ണപരമാത്മാവു മുതല്‍ ശ്രീനാരായണഗുരുദേവന്‍ വരെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് സമ്മതിച്ചിട്ടുണ്ട്. എല്ലാ വഴികളും ഒരേ സാഗരത്തിലേക്ക് നയിയ്ക്കുന്നുവെന്ന് അവര്‍ക്ക് പൂര്‍ണ്ണമായും നിശ്ചയമാണ്. അതാണ് ഏതൊരു സമൂഹത്തിലും ഒരുമിച്ചു ജീവിയ്ക്കാന്‍ വേണ്ടുന്ന പ്രാഥമികമായ പാഠം. ബഹുസ്വരതയെ അംഗീകരിയ്ക്കല്‍. അവന്റെ സത്യവും എന്റെ സത്യവും ശരിതന്നെ എന്ന് മനസ്സിലാക്കല്‍.
എന്റെ മതം നല്ലത് നിന്റെ മതം മോശമെന്ന് പറയുന്നത്, ഞാന്‍ വിളിക്കുന്ന ദൈവം മാത്രം സത്യം നീ വിളിയ്ക്കുന്ന ദൈവം മോശം, എന്റെ ആരാധനാരീതി സ്വര്‍ഗ്ഗം, നിന്റെ ആരാധനാരീതി നരകം എന്നൊക്കെ പറയുന്നത് ഏതൊരു സമൂഹത്തിലും ഒരുമിച്ച് ജീവിയ്ക്കാന്‍ കഴിയാത്ത എവിടെയും അസഹിഷ്ണുതയും അസ്വസ്ഥതയുമുണ്ടാക്കുന്ന മദ്ധ്യകാല സംസ്‌കാരത്തിന്റെ ബാക്കിപത്രമാണ്. ‘നീയും ശരി തന്നെ ഞാനും ശരി തന്നെ’ എന്ന വിശാലമായ കാഴ്ചപ്പാടാണ് ഹിന്ദുക്കള്‍ക്ക് എന്നുമുള്ളത്. അംഗീകരിയ്ക്കാന്‍ കുഞ്ഞഹമ്മദിനു സാധിയ്ക്കുമോ?
സാധിയ്ക്കില്ലെങ്കില്‍ ഗുരുദേവന്റെ അനുകമ്പാദശകത്തിലെ നാല്‍പ്പത്തിനാലിലൊരു വരിയെടുത്ത് ബാക്കിനാല്‍പ്പത്തിമൂന്നിനേയും കൊഞ്ഞണം കാട്ടി ഈ മനുഷ്യരുടെ ഹൃദയത്തിലാഴ്ത്തരുത്. ഈ മനുഷ്യരുടെ ഹൃദയവിശാലതയാണ് ലോകം മുഴുവനുമൊന്നായിക്കാണുന്ന അഖിലാഗമത്തിനും പൊരുളൊന്നുതന്നെയെന്ന സത്യസന്ധത.
അത് അവരുടെ ദുര്‍ബലതയായിക്കാണരുത്.
ഇസ്ലാമിന്റെ സാഹോദര്യം വിശ്വപ്രസിദ്ധമാണ്. ഷിയകളും സുന്നികളും അഹമ്മദിയകളും അതിനുള്ളിലെ നൂറ്റുക്കണക്കിനു അവാന്തരവിഭാഗങ്ങളുമായി ലോകം മുഴുവന്‍ വിടര്‍ന്ന് പരില്ലസിയ്ക്കുന്ന സാഹോദര്യവും നവോത്ഥാന പാരമ്പര്യവുമാണ് ഇസ്ലാമിനുള്ളത്. ഹിന്ദുക്കളിലെ ജാതികളെന്നത് പരസ്പരമുള്ള തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയുമൊക്കെ സ്ഥാപനവല്‍ക്കരിച്ചിട്ടുണ്ട്. സത്യം തന്നെ. പക്ഷേ ഒരേ പ്രവാചകന്റെ ഒരേ പുസ്തകത്തിന്റെ വരികളില്‍പ്പോലും വ്യത്യാസമില്ലാത്തതിന്റെ പിന്തുടര്‍ച്ചക്കാര്‍ പരസ്പരം ബോംബു വച്ചും കണ്ടാല്‍ വെടിവച്ചും മറ്റുള്ളവര്‍ക്ക് കാശുകൊടുത്ത് വംശഹത്യനടത്തിയും കാരുണ്യം പ്രകടിപ്പിയ്ക്കുന്ന മഹാസാഹോദര്യം ലോകത്തുതന്നെ ആദ്യമായിരിയ്ക്കും. വേറെങ്ങും പോകണ്ട. സ്വന്തം ജനിതകമായ പാക്കിസ്ഥാനിലേക്ക് ചെന്നാല്‍ മതി. പരസ്പരം ബോംബുവയ്ക്കുന്ന സമാധാനത്തിന്റെ മുര്‍ദ്ധന്യാവസ്ഥയില്‍ കഴിഞ്ഞ പത്തുകൊല്ലം കൊണ്ട് കുറഞ്ഞത് ഒരു ലക്ഷം ആള്‍ക്കാരെങ്കിലും സാഹോദര്യത്തിനടിമപ്പെട്ടിട്ടുണ്ടാവും പാക്കിസ്ഥാനായ ദാരുള്‍ ഇസ്ലാമില്‍.
ഇല്ല അതല്ല പ്രവാചകനുദ്ദേശിച്ച സാഹോദര്യമെന്ന് എനിയ്ക്ക് മനസ്സിലാക്കാനാവും. എപ്പോള്‍? എന്റെ ഭഗവാനായ ശ്രീനാരായണഗുരുദേവന്‍ മുത്തുനബിയെന്ന കരുണാവാനായ മഹാത്മാവിനെപ്പറ്റി പറഞ്ഞ വരിയിലെ മാനസികാവസ്ഥ ഉള്‍ക്കൊണ്ടുനോക്കിയാല്‍ നന്മമാത്രം കാണാനും എത്ര വികൃതമായാലും അതൊക്കെ കാഴ്ചപ്പാടിന്റെ വ്യത്യാസമാണെന്ന് കണ്ട് സുന്ദരനെന്ന് സന്തോഷിയ്ക്കാനും എനിയ്ക്കാവും. അത് ഹൈന്ദവ സംസ്‌കാരം തരുന്ന സ്വാതന്ത്ര്യമാണ്.
പക്ഷേ അത് ഹിന്ദുവിന്റെ ദൗര്‍ബല്യമായി കണക്കാക്കരുത്.
കുപ്പായമിടാന്‍ ഇസ്ലാമാണത്രേ ലോകത്തെ പഠിപ്പിച്ചത്! കുഞ്ഞഹമ്മദിന്റെ വകയാണ്. അറേബ്യന്‍ മതരീതികള്‍ സ്ത്രീകളിലടിച്ചേല്‍പ്പിയ്ക്കുന്ന അതിക്രൂരമായ വേഷവിധാനങ്ങളെ സ്ഥാപനവല്‍ക്കരിയ്ക്കാനും അത് നവോത്ഥാനമാക്കിക്കാട്ടുവാനും ആളുണ്ടെന്നത് ഭീതിജനകമാണ്. മതം നിഷ്‌കര്‍ഷിയ്ക്കുന്ന വസ്ത്രങ്ങള്‍ എല്ലാവരും ഇടാറുണ്ട്. ഒരു കാലത്ത് മലബാറിലെ മുസ്ലിം വസ്ത്രരീതികള്‍ അതിമനോഹരവുമായിരുന്നു. പക്ഷേ അത് മറ്റൊരാളും എന്റെ പ്രോപ്പര്‍ട്ടിയെ കാണുക പോലുമരുതെന്ന കാട്ടുഗോത്രക്കാരന്റെ ആധിപത്യ പ്രവണതയാകുമ്പോള്‍ അതിനെയൊക്കെ നവോത്ഥാനമെന്ന ശീലകെട്ടിയെഴുന്നള്ളിക്കാന്‍ തക്കവിധം വഴുവഴുപ്പുണ്ടാകത്തക്ക നിലയിലീ നാട്ടിലെ ‘പുരോഗമന കലാസാഹിത്യം ‘ വളര്‍ന്നത് വളരെ കൗതുകകരമാണ്.
കുറ്റം കണ്ടെത്താനായിപ്പോയാല്‍ ഏത് സ്ഥാപനത്തിലും കുറ്റങ്ങളുണ്ടാകും. മതമെന്ന ആയിരത്താണ്ടുകള്‍ നിലനില്‍ക്കുന്ന സ്ഥാപനങ്ങളാകുമ്പോള്‍ അതിനെപ്പറ്റി പറയാതിരിയ്ക്കുകയാണു ഭേദം. അതുകൊണ്ടുതന്നെ കെഇഎന്‍ കുഞ്ഞഹമ്മദ് ഇസ്ലാം നവോത്ഥാനമാണെന്നും ഹിന്ദുവിന്റെ നൈഷ്ഠികബ്രഹ്മചര്യം എന്തോ അശ്ലീലമാണെന്നുമുള്ള നിലയിലെഴുതുമ്പോള്‍ കുഞ്ഞഹമ്മദ് മുന്നോട്ടുവയ്ക്കുന്ന മതരാഷ്ട്രീയത്തിന്റെ അല്ല രാഷ്ട്രീയമതത്തിന്റെ കണ്ണിലെ കോലുകളെ ചെറുതായൊന്ന് കാണിച്ചെന്നേയുള്ളൂ. ഒന്നുമില്ലേല്‍ ഈസാ നബിയാണല്ലോ സഹോദരാ കോലുമാറ്റിക്കാണൂ എന്ന് കല്‍പ്പിച്ചത്. കൂടുതല്‍ പെരുപ്പിച്ച് കാട്ടി എന്നോടൊപ്പം ജീവിയ്ക്കുന്ന സാധാരണക്കാരായ മുസ്ലിം പൗരന്മാരെ വിഷമിപ്പിയ്ക്കാന്‍ അശേഷം താല്‍പ്പര്യമില്ല.
കുഞ്ഞഹമ്മദിനോട് ഇത് പറയേണ്ടത് ഇന്നാട്ടിലെ മുസ്ലീങ്ങള്‍ തന്നെയായിരുന്നു. അതൊരു ഹൈന്ദവനായ എനിയ്ക്ക് പറയേണ്ടിവരുന്നത് തന്നെ ദുഃഖകരമാണ്.
എല്ലാ മതക്കാരനും ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കാനുള്ള രാജ്യമാണ് ഇന്ത്യ. ശരിയാണ് ഇവിടം ബഹുദൈവാരാധകരുടേയും വിഗ്രഹാരാധകരുടേയും ഇടമാണ്. പക്ഷേ ഒന്നാലോചിയ്ക്കണം ഈ ബഹുദൈവാരാധനയാണ് ലോകത്തെവിടെനിന്നും വന്ന മറ്റു മതങ്ങളേക്കൂടി ഉള്‍ക്കൊള്ളാന്‍ ഹിന്ദുക്കളെ പ്രാപ്തരാക്കിയത്. ഈ ബഹുദൈവാരാധനയും വിഗ്രഹാരാധനയുമാണ് ‘ഏകം സത് വിപ്രാ ബഹുദാ വദന്തി’ എന്ന് പറയാന്‍ ഹിന്ദുക്കളെ പ്രാപ്തരാക്കിയത്.
ഈ ബഹുസ്വരതയാണ് ഹിന്ദുക്കളെ
ഒരു മതമന്യനു നിന്ദ്യമൊന്നിലോതും
കരുവപരന്റെ കണക്കിനൂനമാകും;
ധരയിലിതിന്റെ രഹസ്യമൊന്നുതാനെ
ന്നറിവളവും ഭ്രമമെന്നറിഞ്ഞിടേണം.
(ഒരു മതം ഒരാള്‍ക്ക് മോശമെന്നും മറ്റൊരാള്‍ക്ക് നല്ലതെന്നും തോന്നും. ഈ ഭ്രമമൊക്കെ പരമമായ അദ്വൈത സത്യം അറിയാത്തതുകൊണ്ടാണെന്ന് അറിയണം) എന്ന് പറയാന്‍ പ്രാപ്തരാക്കിയത്.
ശ്രീനാരായണഗുരുദേവനെന്നല്ല, ചട്ടമ്പിസ്വാമികളെന്നല്ല, സകല ഭാരതീയ മഹാത്മാക്കളും സകലമതത്തിനും അഭിപ്രായവ്യത്യാസങ്ങള്‍ക്കുമപ്പുറത്താണ്. അതുകൊണ്ടാണവരെ ഭാരതീയര്‍ ആരാധിയ്ക്കുന്നതും ബഹുമാനിയ്ക്കുന്നതും.
ഞാനും എന്റെ തെങ്ങുകയറ്റക്കാരനും തേങ്ങാമുതലാളിയും മാത്രം രക്ഷപെടണേ ദൈവമേ എന്ന് ഹൈന്ദവര്‍ പ്രാര്‍ത്ഥിയ്ക്കില്ല. വിശ്വം മുഴുവന്‍ മംഗളമായിരിയ്ക്കട്ടെ എന്നാണ് അവന്റെ പ്രാര്‍ത്ഥന. സര്‍വേ ഭവന്തു സുഖിനഃ മാ കശ്ചിത് ദുഃഖഭാഗ്ഭവേത് എന്നാണ് അവന്‍ ജപിയ്ക്കുന്നത്.
ഗുരുദേവന്‍ വീണ്ടും പറയുന്നു.
പൊരുതു ജയിപ്പതസാദ്ധ്യമൊന്നിനോടൊ
ന്നൊരു മതവും പൊരുതാലൊടുങ്ങുവീല
പരമതവാദിയിതോര്‍ത്തിടാതെ പാഴേ
പൊരുതു പൊലിഞ്ഞിടുമെന്ന ബുദ്ധി വേണം.
(ഒന്നിനോടൊരു മതവും പൊരുതിജയിയ്ക്കാന്‍ സാദ്ധ്യമല്ല. പരമതവാദി ഇത് ഓര്‍ക്കാതെ പാഴായി പൊരുതി പൊലിഞ്ഞുപോകും എന്ന ബുദ്ധി വേണം എന്നാണ് ഗുരുദേവന്‍ പറയുന്നത്. ഗുരുദേവന്‍ പറയുന്നത് ശിരസാ വഹിയ്ക്കണം).
ഗുരുദേവന്‍ പിന്നേയും പറയുന്നു
പല മതസാരവുമേകമെന്നു പാരാ
തുലകിലൊരാനയിലന്ധരെന്നപോലെ
പലവിധ യുക്തി പറഞ്ഞു പാമരന്മാ
രലവതു കണ്ടലയാതമര്‍ന്നിടേണം
(പല മതസാരവും ഒന്നുതന്നെ എന്ന് കാണാതെ ആനയെ അന്ധര്‍ കണ്ട കഥപോലെ പല വിധയുക്തി പറഞ്ഞ് മണ്ടന്മര്‍ അലയുന്നത് പോല അലയാതെ അമര്‍ന്നിടേണം.)
ഇതൊക്കെ അറിഞ്ഞുകൊണ്ടുതന്നെ നാം വീണ്ടും വഴിയിലൂടെ നടക്കുകയാണ്. പ്രൊക്രൂസ്റ്റസുമതക്കാര്‍ ചോദ്യങ്ങളുമായി വരും. സുഹൃത്തേ നോക്കൂ ഞാന്‍ സുന്ദരനല്ലേ? കട്ടിലില്‍ കെട്ടിയിട്ട് അടിച്ചുനീട്ടിയോ മുറിച്ചുകളഞ്ഞോ നവോത്ഥാനം നടപ്പാക്കാനാണ് ചോദ്യം. ഇനി ഇതൊക്കെ അറിഞ്ഞുതന്നെ പറയണം. സുഹൃത്തേ പോയി വര്‍ഷത്തിലൊരിയ്ക്കലെങ്കിലും കുളിയ്ക്കുകയും വൃത്തിയായിവരികയും ചെയ്യൂ എന്നിട്ട് ഞാന്‍ പറയാം നിന്റെ സൗന്ദര്യത്തെപ്പറ്റിയെന്ന്.
അവന്റെ ഉള്ളിലുള്ള പരമാത്മചൈതന്യം അതിസുന്ദരമാണെന്ന ബോദ്ധ്യമുണ്ടെങ്കില്‍ത്തന്നെ ഇനി അങ്ങനെ തന്നെ പറയാന്‍ നമ്മള്‍ ശീലിയ്ക്കണം.
നിവര്‍ന്ന് നിന്ന് ഹിന്ദുമാഹാത്മ്യം കവലകള്‍ തോറും വിളിച്ചു പറയണം. ഈ സംസ്‌കൃതിയുടെ മാഹാത്മ്യം ഓരോ ചെവികളിലുമെത്തിയ്ക്കണം. മറ്റുള്ളവര്‍ക്ക് നരകം എന്ന വിശ്വാസം കളഞ്ഞാല്‍പ്പിന്നെയീ സംസ്‌കൃതിയിലുള്ളവന്‍ ഹിന്ദുതന്നെ. ഏത് ചിന്താപദ്ധതിയേക്കാളും മെച്ചമായ സംസ്‌കൃതിയും ബഹുസ്വരതയുമാണത്.
അത് ചെയ്തില്ലെങ്കില്‍ നമ്മുടെ അമ്മൂമ്മമാരെ ബലാല്‍സംഗം ചെയ്ത, നമ്മുടെ അപ്പൂപ്പന്മാരെ കൂട്ടക്കൊല ചെയ്ത നമ്മുടെ ക്ഷേത്രങ്ങള്‍ തല്ലിത്തകര്‍ത്ത ടിപ്പുവിന്റെ വരവാണ് മലബാറിലെ നവോത്ഥാനമെന്ന് കപടമോതാന്‍ പല പുരോഗമനമാരീചന്മാരായും അതേ ടിപ്പുവിന്റെ പടയോട്ടം വാന്‍ഡലൈസ് ചെയ്ത പൂര്‍വികരുടെ ബാക്കിയായ കുഞ്ഞഹമ്മദുമാര്‍ എപ്പോഴും വന്നേക്കും.
നമുക്കോടാന്‍ വേറേ ദേശമില്ല. നമുക്ക് ചാവേറാകാന്‍ നിലപാടു തറകളും ബാക്കിയില്ല. ജീവിച്ചുതന്നെ മുന്നോട്ടുപോകും. മരിയ്ക്കുന്നെങ്കില്‍ ധീരനായി മരിയ്ക്കും.
അല്ലെങ്കില്‍ ബ്രഹ്മം കടുവയുടെ രൂപത്തില്‍ വന്നപ്പോള്‍ നോക്കിനിന്ന ശിഷ്യന്റെ കഥ പോലെയാകും. മഹാത്മാവായ സൂഫിവര്യന്‍ മൗലാനാ മന്‍സൂറിന്റെ ഇറച്ചിക്കഷണങ്ങള്‍ തറയില്‍ക്കിടന്ന് അനല്‍ഹഖ് അനല്‍ഹഖ് എന്ന് മന്ത്രിച്ചതുപോലെ നാളെയൊരുകാലത്ത് ഭാരതഭൂമിയില്‍ ഇനിയും ഗുരു അര്‍ജന്‍ ദേബും, ഗുരു തേജ് ബഹാദൂറും, ദാരാ ഷുക്കൂറും ഉണ്ടാകാന്‍ പാടില്ല. നമ്മളോരോരുത്തരും വീരശിവാജിമാരായി, ഗുരുഗോബിന്ദ് സിംഗ് ജീയായി, കരുവാ കൃഷ്ണനാശാനായി ഉണര്‍ന്നെഴുനേല്‍ക്കണം.
കരുവാ കൃഷ്ണനില്ലായിരുന്നേല്‍ നാമൊക്കെ എന്നേ ക്രിസ്ത്യാനിയായിപ്പോയേനേ എന്ന് സമാധാനിച്ചത് സാക്ഷാല്‍ ശ്രീനാരായണഗുരുദേവനാണ് എന്ന് കൂടി ഓര്‍ത്തുവെക്കാം കുഞ്ഞഹമ്മദുമാരുടെ മതാന്ധത നവോത്ഥാനമായി പ്രച്ഛന്ന വേഷം കെട്ടുന്ന ഇക്കാലത്ത്.
Discussion about this post