തന്നെ കോണ്‍ഗ്രസിലേക്ക് ക്ഷണിക്കുന്നവര് സ്വന്തം സ്ഥാനം അവിടെ ഉറപ്പാക്കണമെന്ന് ദേവസ്വം പ്രസിഡന്റ് എ പദ്മകുമാര്‍ . കെ മുരളീധരന് കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചതിനോട് പ്രതികരിക്കുകയായിരുന്നു പദ്മകുമാര്‍ .
” സ്വന്തം സ്ഥാനം പാര്‍ട്ടിയില്‍ ഉറപ്പാണോയെന്നു മുരളീധരന് പരിശോധിക്കണം . ഞാന്‍ ഇതുവരെ മുന്നണിയോ പാര്‍ട്ടിയോ മാറിയിട്ടില്ല . ജീവിതാവസാനം വരെ പിടിച്ച കൊടി കയ്യിലുണ്ടാകും” . പാര്‍ട്ടിയും മുന്നണിയും മാറിയ മുരളീധരന് അത് മനസിലാവില്ലെന്നും പദ്മകുമാര്‍ പരിഹസിച്ചു . ഇതുവരെ പിടിച്ച കൊടി പുതച്ചു കിടക്കണം എന്നാണു തന്റെ സ്വപ്നമെന്നും അതൊന്നും മുരളീധരന് മനസിലാവില്ലെന്നും പത്മകുമാര്‍ കൂട്ടിച്ചേര്‍ത്തു .
സിപിമ്മില്‍ തുടര്‍ന്നാല്‍ പദ്മകുമാറിനു രക്ഷയില്ലെന്നും ശബരിമല വിഷയത്തിലടക്കം ഒന്നിലും പദ്മകുമാറിനെ പിണറായി വിജയന് അടുപ്പിക്കുന്നില്ലെന്നും ശബരിമലയിലെ യുവതിപ്രവേശനത്തിനുള്ള സൌകര്യങ്ങള്‍ ഒരുക്കി കൊടുത്ത ബോര്‍ഡ് അംഗം ശങ്കരദാസാണ് ബോര്‍ഡില്‍ തീരുമാനം എടുക്കുന്നതെന്നും . മതേതര ജനാധിപത്യത്തില്‍ വിശ്വസിക്കുന്നു എങ്കില്‍ പദ്മകുമാര്‍ യു.ഡി.എഫിനോടൊപ്പം ചേരുകയാണ് വേണ്ടതെന്നായിരുന്നു മുരളീധരന്റെ പ്രസ്താവന . ഇതിനുള്ള മറുപടിയാണ് പദ്മകുമാര്‍ നല്‍കിയത് .
Discussion about this post