ശബരിമലയിലെ ആചാരങ്ങള്‍ മുടങ്ങാതിരിക്കാന്‍ വേണ്ടി പ്രളയ സമയത്ത് പമ്പ നീന്തിക്കടന്ന് നിറപുത്തരി എത്തിച്ച ബിനുവിന് വീട് നിര്‍മ്മിച്ച് നല്കുന്നു. ജോയ് ആലുക്കാസ് ഗ്രൂപ്പാണ് വീട് നിര്‍മ്മിക്കുന്നത്. നിറപുത്തരി ചടങ്ങ് പ്രളയ സമയത്ത് നടക്കില്ല എന്ന അവസ്ഥ വന്നതോടെയാണ് ട്രാക്ടര്‍ ഡ്രൈവര്‍മാരായ പമ്പാവാലി ആറാട്ടുകയം പാലമൂട്ടില്‍ ബിനുവും തുലാപ്പള്ളി ഇമണ്ണില്‍ ജോബി ജോസും പമ്പ നീന്തി നിറപുത്തരി എത്തിച്ചത്. ബിനുവിന്റെ സാമ്പത്തിക അവസ്ഥ കണ്ടറിഞ്ഞാണ് ജോയ് ആലുക്കാസ് വീട് വെച്ച് നല്‍കുന്നത്. വീടിന്റെ ശിലാസ്ഥാപനം മാള്‍ ഓഫ് ജോയി മാനേജര്‍ റോജു മാത്യു നിര്‍വഹിച്ചു.
മഹാപ്രളയ സമയത്ത് ശബരിമലയിലേക്കുള്ള എല്ലാ വഴികളും അടഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് ബിനുവം ജോബി ജോസും പമ്പ നീന്തിക്കടക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ നിറപുത്തരി എത്തിച്ച് തിരികെ എത്തിയ ബിനുവിന് സ്വന്തം വീട് നഷ്ടപ്പെട്ടിരുന്നു. അയല്‍ക്കാരി അടയ്ക്കനാട്ട് സുബി ജോയ് ആലുക്കാസില്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഭവന പദ്ധതിയിലെ ആദ്യ വീട് ബിനുവിനു നിര്‍മിച്ചു നല്കാന് തീരുമാനിക്കുകയായിരുന്നു. വീടിന്റെ നിര്‍മ്മാണ ചിലവ് അഞ്ച് ലക്ഷം രൂപയാണ്.
Discussion about this post